സഹമത്സരാര്‍ത്ഥിയായിരുന്ന ഷിയാസ് കരീമിനെ ട്രോളി ബിഗ് ബോസ് സീസണ്‍ ഒന്നിന്‍റെ വിജയിയായ സാബുമോന്‍. ബിഗ് ബോസ് സീസണ്‍ ഒന്നിന് ശേഷം ഷിയാസിനെ സ്ക്രീനില്‍ കാണാന്‍ പറ്റി, സുന്ദരന്‍ ആയിരക്കുന്നു, സ്നേഹം സന്തോഷം എന്നായരുന്നു സാബുമോന്‍ ഒരു ചിത്രത്തോടൊപ്പം പങ്കുവച്ചത്. സീസണ്‍ രണ്ടില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയപ്പോള്‍ പുറത്തുവന്ന ദൃശ്യത്തിന്‍റെ സ്ക്രീന്‍ ഷോട്ടായിരുന്നു സാബു പോസ്റ്റ് ചെയ്ത്.

അടുത്തിടെ മധുരപ്രതികാരമെന്നോണം ഷിയാസ് ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഒന്നാം സീസണില്‍ ഷിയാസിനോട് താന്‍ എവിടത്തെ മോഡലാണെന്നും, ഒരു ഫ്ലക്സില്‍ പോലും തന്നെ കണ്ടിട്ടില്ലല്ലോ എന്നും സാബു ചോദിച്ചിരുന്നു. പിന്നെ എന്‍റെ ഒരു ലെവലിലൊക്കെ താന്‍ എത്താന്‍ ഇനിയും പത്തുവര്‍ഷമെങ്കിലും പണിയെടുക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ഇതിന്‍റെ മറുപടിയായാണ് ഷിയാസ് താന്‍ മോഡലിങ് ചെയ്ത പരസ്യങ്ങളുടെ പോസ്റ്ററുകളും ഫ്ലക്സുകളും വീഡിയോകളും ചേര്‍ത്തുവച്ച് ഒരു വീഡിയോ നിര്‍മിച്ച് ഷെയര്‍ ചെയ്തത്. ഇപ്പോഴിതാ വീണ്ടും സാബു ഷിയാസിനെ ട്രോളി എത്തിയിരിക്കുകയാണ്.