Asianet News MalayalamAsianet News Malayalam

സുജോയും അലസാൻഡ്രയും തമ്മിലുള്ള പ്രണയവും വേര്‍പിരിയലും, രണ്ടുപേര്‍ക്കും പറയാനുള്ളത്

ബിഗ് ബോസ്സിലെ പ്രണയത്തെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചും സുജോയും അലസാൻഡ്രയും.

Sujo Alasandra conflict in bigg boss
Author
Chennai, First Published Feb 28, 2020, 11:24 PM IST

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ കഴിഞ്ഞ തവണത്തെ ചര്‍ച്ചാവിഷയം പേളി- ശ്രീനിഷ് പ്രണയമായിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിനു ശേഷം അവര്‍ വിവാഹിതരാകുകയും ചെയ്‍തു. ഇത്തവണ സുജോയും അലസാൻഡ്രയും തമ്മില്‍ പ്രണയമുണ്ടെന്ന് സൂചനകള്‍ വന്നെങ്കിലും അത് ഗെയിമിന്റെ ഭാഗമാണെന്നും വ്യക്തമായിരുന്നു. പക്ഷേ ഇരുവരും പ്രണയത്തിലാണെന്നും ഒരു കൂട്ടര്‍ പറഞ്ഞു. എന്നാല്‍ കണ്ണിനു അസുഖം ബാധിച്ച് തിരിച്ചുവന്ന ഇരുവര്‍ക്കും തമ്മിലുള്ള പ്രശ്‍നങ്ങളാണ് ഇപ്പോള്‍ മറ്റുള്ളവരുടെ ചര്‍ച്ച.

സുജോയ്‍ക്ക് സഞ്ജന എന്ന കാമുകിയുണ്ടെന്ന് പവനാണ് ബിഗ് ബോസ് വീട്ടില്‍ പറഞ്ഞത്. അത് വലിയ പ്രശ്‍നങ്ങള്‍ക്ക് കാരണമാകുകയും ചെയ്‍തു. സുജോയ്‍ക്ക് എതിരെ ഒരു കൂട്ടര്‍ തിരിയുകയും ചെയ്‍തു. കണ്ണിന് അസുഖം മാറി തിരിച്ചുവന്നപ്പോള്‍ സുജോയും അലസാൻഡ്രയും തമ്മിലുള്ള അകല്‍ച്ച മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്‍തു. സുജോയും അലസാൻഡ്രയും തമ്മിലുള്ള പ്രശ്‍നങ്ങള്‍ മറ്റുള്ളവര്‍ സംസാരിക്കുന്നതാണ് ഇന്ന് ആദ്യം ബിഗ് ബോസില്‍ കാണിച്ചത്.

പ്രണയത്തെ കുറിച്ച് രജിത് കുമാര്‍ സുജോയോട് ചോദിച്ചു. സുജോ പ്രണയത്തെ കുറിച്ച് രജിത് കുമാറിനോട് പറയുകയും ചെയ്‍തു. അവള്‍ നല്ല കുട്ടിയാണെന്നും രജിത് കുമാറിനോട് സുജോ പറഞ്ഞു. നീയും നല്ല ആളാണ് എന്ന് രജിത് കുമാര്‍ സുജോയോട് പറഞ്ഞു.

രഘുവിനോടും സൂരജിനോടും സുജോ താനും അലസാൻഡ്രയും തമ്മിലുള്ള പ്രശ്‍നത്തെ കുറിച്ച് പറഞ്ഞു. ഗെയിമിന്റെ ഭാഗമായിട്ടാണ് പ്രണയം എന്ന് തങ്ങള്‍ പരസ്‍പരം വ്യക്തമാക്കിയതാണ് എന്നാണ് സുജോ പറഞ്ഞത്. പക്ഷേ അവള്‍ തന്നെ തേച്ചുവെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് സുജോ ചോദിച്ചു. തനിക്ക് ഗേള്‍ ഫ്രണ്ട് ഉണ്ടെന്ന കാര്യം താൻ പറഞ്ഞതാണെന്നും സുജോ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ചതിച്ചെന്നാണ് അലസാൻഡ്ര പറയുന്നത് എന്നാണ് സുജോ പറഞ്ഞത്.

അതേസമയം തിരിച്ചുവന്നപ്പോള്‍ താൻ സുജോയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നായിരുന്നു അലസാൻഡ്ര വ്യക്തമാക്കിയത്. എന്നാല്‍ തന്നെ മോശക്കാരിയായി കാണിക്കാനാണ് സുജോ ശ്രമിക്കുന്നത് എന്ന് അലസാൻഡ്ര പറഞ്ഞു. പുറത്തുപോയി വന്നതിന് ശേഷം അവൻ വേറെ ഗെയിം ആണ് എന്ന് അലസാൻഡ്ര പറഞ്ഞു. തന്നോട് അനാവശ്യമായി ചൂടാകുകയാണ്. ഗേള്‍ ഫ്രണ്ട് ഉണ്ട് എന്ന കാര്യം പറഞ്ഞിട്ടില്ല. താൻ അങ്ങോട്ടുപോയി പ്രണയിച്ചുവെന്ന് പറയുന്നത് ശരിയല്ല എന്നും അലസാൻഡ്ര പറഞ്ഞു. അതിനിടയില്‍ സ്‍മോക്കിംഗ് റൂമിനുള്ളില്‍ നിന്നുള്ള ഒരു രംഗവും ബിഗ് ബോസ്സില്‍ കണ്ടു. സുജോയും അലസാൻഡ്രയും ജസ്‍ലയും ഫുക്രുവും പുകവലിക്കുകയാണ്. സുജോ നില്‍ക്കുകയാണ്. സിഗരറ്റിന്റെ ചാരം തട്ടുമ്പോള്‍ അത് വീഴുന്നത് അലസാൻഡ്രയുടെ ദേഹത്ത് ആണ് വീണത്. സൂക്ഷിച്ച് ചാരം തട്ടുവെന്ന് അലസാൻഡ്ര പറഞ്ഞു. എന്നാല്‍ അവിടെനിന്ന് എഴുന്നേറ്റ് പോകൂവെന്ന് പറഞ്ഞ് സുജോ ദേഷ്യപ്പെടുകയാണ് ചെയ്യുന്നത്. താനാണ് ആദ്യം വന്നത് എന്ന് അലസാൻഡ്രയും പറയുന്നു.

Follow Us:
Download App:
  • android
  • ios