സംക്രാന്തി ആഘോഷങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് വിഥികയും വരുണും. 

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ് തെലുങ്കു താരങ്ങളായ വിഥികയും വരുണും. താരങ്ങളുടെ പ്രണയവും വിവാഹവും സോഷ്യല്‍മീഡിയ ഏറെ ആഘോഷിച്ചതുമാണ്. തെലുങ്കിലെ ബിഗ്‌ബോസ് മൂന്നാം സീസണിലെ ദമ്പതികളായ മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. ഇരുവരുടേയും മൂന്നാം വിവാഹവാര്‍ഷികം ബിഗ്‌ബോസ് വീട്ടില്‍ നിന്നും ആഘോഷമാക്കിയത് വാര്‍ത്തകളിലും സോഷ്യല്‍മീഡിയായിലും വന്‍ വാര്‍ത്തയായിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച 'പഡ്ഡനാഡി പ്രേമലോ മാരി' ആന്ധ്രയിലെ വമ്പന്‍ ഹിറ്റുകളിലൊന്നാണ്.

സോഷ്യല്‍മീഡിയയില്‍ നിറസാനിധ്യമായ വിഥികയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ എല്ലാംതന്നെ ഭര്‍ത്താവ് വരുണിനൊപ്പമാണ് താരമെത്താറ്. താരം കഴിഞ്ഞദിവസം പങ്കുവച്ച, സംക്രാന്തി സ്‌പെഷ്യല്‍ ഫോട്ടോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരങ്ങളുടെ ജന്മനാടായ ഭീമവരത്തിലായിരുന്നു ആഘോഷം. ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോകളില്‍നിന്ന്, ദമ്പതികള്‍ ഗ്രാമപ്രദേശത്തെ അവിസ്മരണീയമായ അവധികാലം ആസ്വദിക്കുന്നുവെന്നത് വ്യക്തമാണ്. ഭീമവരത്തെ തനിനാടന്‍ പെണ്‍കുട്ടിയായി മാറിയ വിഥിക കോഴിപ്പോരിന്റെ ഫോട്ടോയും പങ്കുവയ്ക്കുന്നുണ്ട്. തീര്‍ച്ചയായും കോഴിപ്പോരിന്റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ മറ്റനേകം ഫോട്ടോകളും താരം പങ്കുവച്ചിരിക്കുന്നു.

Read More: ജയസൂര്യയുടെ ഫോട്ടോ കൊടുക്കുന്നതിന് പോലും സിനിമ മാസികയെ വിലക്കിയവരുണ്ടെന്ന് വിനയൻ

വരുണിനേയും വിഥികയേയും ആരാധകര്‍ അവസാനമായി മിനിസ്‌ക്രീനില്‍ ഒന്നിച്ചു കണ്ടത് തെലുങ്ക് ബിഗ്‌ബോസ്, പരിവാര്‍ ലീഗ് തുടങ്ങിയ ഷോകളിലൂടെയാണ്. ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളിലൂടെ വിഥിക ഇനിയും റിയാലിറ്റിഷോയുടെ അവതാരകയാകാനുള്ള തന്റെ ആഗ്രഹവും പങ്കുവച്ചിട്ടുണ്ട്. 'സിനിമാവിശേഷങ്ങളും, യാത്രയുടെ വിശേഷങ്ങളും, ഇനി എപ്പോഴാണ് അടുത്ത സിനിമ' തുടങ്ങിയ കമന്റുകള്‍കൊണ്ട് ആരാധകര്‍ കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ്.

View post on Instagram
View post on Instagram
View post on Instagram