വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് ആരോഗ്യ വകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കേസുകൾ കുറഞ്ഞത്

റിയാദ്: ഈ വർഷത്തെ ഹജ്ജിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകർക്കിടയിലെ സൂര്യാഘാത കേസുകളിൽ 90 ശതമാനം കുറവുള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ അപകടസാധ്യതകൾ പരിഹരിക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് ആരോഗ്യ വകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഫലമായാണിത്.

പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യ അവബോധം വർധിപ്പിക്കൽ, ആരോഗ്യ സംരക്ഷണ സംവിധാനവും സർക്കാർ ഏജൻസികളും തമ്മിലുള്ള ഏകോപനം എന്നിവ മൂലമാണ് ഈ കുറവ് ഉണ്ടായത്. ഈ ശ്രമങ്ങൾ തീർഥാടകരുടെ ആരോഗ്യം ചൂടിൽനിന്ന് സംരക്ഷിക്കാനും അവർക്ക് എളുപ്പത്തിലും മനസ്സമാധാനത്തോടെയും ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കാനും സഹായിച്ചുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.