കോഴിക്കോട് കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ സെന്റര്‍ കോഓഡിനേറ്റര്‍ കം ഡെസ്‌ക് ഏജന്റ്, കാള്‍ സെന്റര്‍ കം ഡെസ്‌ക് ഏജന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്: കോഴിക്കോട് കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ സെന്റര്‍ കോഓഡിനേറ്റര്‍ കം ഡെസ്‌ക് ഏജന്റ്, കാള്‍ സെന്റര്‍ കം ഡെസ്‌ക് ഏജന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: (സെന്റര്‍ കോഓഡിനേറ്റര്‍ കം ഡെസ്‌ക് ഏജന്റ്): അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂര്‍ത്തികരിച്ചിരിക്കണം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 30 വയസ്സ്. കാള്‍ സെന്റര്‍ കം ഡെസ്‌ക് ഏജന്റ്: പ്ലസ് ടു, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂര്‍ത്തീകരിച്ചിരിക്കണം. പ്രായപരിധി: 28 വയസ്സ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ നാലിന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ (പി ഒ), കോഴിക്കോട് - 673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2373066.sfvsfvsfv zvdadv svsfvf