വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്, വെറ്റ്ലാൻഡ് അനലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. 

തിരുവനന്തപുരം: കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്, വെറ്റ്ലാൻഡ് അനലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.

ഒക്ടോബർ 23 ന് മാറ്റിവെച്ച ബിരുദതല പ്രാഥമിക പരീക്ഷ നവംബർ 13 ന് നടത്തും; കേരള പിഎസ് സി

യോഗ്യരായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും നവംബർ 12ന് മുൻപ് തിരുവനന്തപുരത്തെ അതോറിറ്റി ആസ്ഥാനത്ത് നേരിട്ടോ ഇ മെയിൽ വിലാസത്തിലോ അയയ്ക്കേണ്ടതാണ്. വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം-695001. ഇ-മെയിൽ: swak.kerala@gmail.com, swak.envt@kerala.gov.in.

വിദ്യാകിരണം പദ്ധതി; പട്ടികവർ​ഗവിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്; നവംബറിൽ വിതരണം പൂർത്തിയാക്കും; മുഖ്യമന്ത്രി

കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ സമഗ്ര സംരക്ഷണ, പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു സ്വയം ഭരണ അതോറിറ്റിയായി 25.05.2015 ല്‍ കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി നിലവില്‍ വന്നു. 2010 ലെ തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) ചട്ടം സെക്ഷന്‍ 5 പ്രകാരമാണ് കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി രൂപീകൃതമായത്.

ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ നിയമനം; പത്താം ക്ലാസ് യോ​ഗ്യത; ഒരു ലക്ഷം രൂപ വരെ ശമ്പളം

തിരുവിതാംകൂര്‍ കൊച്ചി ചാരിറ്റബില്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം 17.02.2016 ല്‍ ഇത് ഒരു സ്വയം ഭരണ അതോറിറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരണം, സമഗ്ര വികസന സംരക്ഷണ പദ്ധതി നടപ്പാക്കല്‍, ഗവേഷണം, അവബോധ പരിപാടികള്‍, വിഭവ സമാഹരണം എന്നിവയാണ് സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ പ്രധാന കര്‍മ്മങ്ങള്‍.

ഹോട്ടലിൽ ഹെൽപ്പർ ജോലി ചെയ്ത് മകനെ പഠിപ്പിച്ചു; ജെഇഇ പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി അരുൺ കുമാർ

നിങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് ഏറ്റവും വലിയ രാജ്യസ്നേഹം: അരവിന്ദ് കെജ്‍രിവാൾ

കെൽട്രോണിൽ തൊഴിലധിഷ്ഠിത ഓൺലൈൻ ഓഫ്‍ലൈൻ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

വിദ്യാര്‍ത്ഥികളെ ലഹരി വസ്തുക്കളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ 'ഉണര്‍വ്വ്' പദ്ധതിയുമായി വിമുക്തി