മഹാരാഷ്ട്രയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഉമേഷിന് തന്റെ 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിൽ വെറും 21 മാർക്ക് മാത്രമാണ് നേടാൻ സാധിച്ചത്.

ദില്ലി: മനോജ് ശർമ്മ ഐപിഎസ് എന്ന ഉദ്യോ​ഗസ്ഥന്റെ ജീവിതമാണ് ഈയിടെ പുറത്തിറങ്ങിയ ട്വൽത് ഫെയിൽ എന്ന സിനിമ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തോൽവി നേരിട്ടിട്ടും കഠിനാധ്വാനം ഒന്നു കൊണ്ട് മാത്രം പഠിച്ച് ഐപിഎസ് നേട്ടത്തിലേക്ക് എത്തിയ വ്യക്തിയാണ് മനോജ് ശർമ ഐപിഎസ്. റാങ്കോടെയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. മനോജ് ശർമയെപ്പോലെ കഠിനാധ്വാനത്തിലൂടെ കരിയറിൽ നേട്ടം കൊയ്ത അനേകം ചെറുപ്പക്കാരുണ്ട്. അവരുടെ കഥകൾ നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരിക്കലും അവസാനിക്കാത്ത പ്രചോദനമാണ്. 

മനോജ് ശർമ്മയപ്പോലെ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനെക്കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ ഉമേഷ് ഗണപത് ഖണ്ഡബഹാലെയുടെ കഥയാണിത്. മഹാരാഷ്ട്രയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഉമേഷിന് തന്റെ 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിൽ വെറും 21 മാർക്ക് മാത്രമാണ് നേടാൻ സാധിച്ചത്. അങ്ങനെ പഠനം പന്ത്രണ്ടാം ക്ലാസിൽ അവസാനിച്ചു. പിന്നീട് 2 വർഷം പാൽവിൽപനയായിരുന്നു ജോലി. പിതാവിന്റെ ജോലികളിലും സഹായിച്ചു. ഗ്രാമത്തിൽ നിന്ന് നാസിക്കിലേക്ക് യാത്ര ചെയ്ത് അദ്ദേഹം ദിവസവും പാൽ വിൽക്കാൻ തുടങ്ങി.

പന്ത്രണ്ടാം ക്ലാസിലെ തോൽവിയാണ് ഔദ്യോ​ഗിക വിദ്യാഭ്യാസം അവസാനിപ്പിക്കാൻ കാരണം. എന്നാൽ പരിശ്രമിക്കാനുള്ള മനസ് മാത്രം അദ്ദേഹത്തിന് അവസാനിച്ചില്ല. പിന്നീട് ഓപ്പൺ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ ഉമേഷ് 12-ാം ക്ലാസ് പാസായി. തുടർന്ന് ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ഒടുവിൽ യുപിഎസ്‌സി പരീക്ഷയിൽ 704-ാം റാങ്ക് നേടി ഐപിഎസ് പരീക്ഷ പാസായി. വെസ്റ്റ് ബം​ഗാളിൽ ജില്ലയിൽ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുകയാണ് മേഷ് ഗണപത് ഖണ്ഡബഹാലെ. 

ട്വൽത് ഫെയിൽ സിനിമയിലെ നായകനെപ്പോലെ ഉമേഷ് ഗണപത് ഖണ്ഡബഹാലെയുടെ യാത്രയും ചിലപ്പോൾ തിരിച്ചടികൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാകുമെന്ന് തെളിയിക്കുന്നു. ഇത്തരം ജീവിതങ്ങൾ എണ്ണമറ്റ ആളുകൾക്ക് പ്രചോദനം നൽകുന്നവയാണ്. കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ഒരാൾക്ക് ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്ത് വിജയം കൈവരിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു.

കേരള പൊലീസിൽ സ്വപ്ന ജോലി ഇതാ! ശമ്പളം 95600 രൂപ വരെ, നോട്ടിഫിക്കേഷനിറങ്ങി; അവസാന തിയതി ജനുവരി 31, എസ്ഐ ആകാം

25 വർഷത്തെ പരിശ്രമം, 23 തവണ പരാജയം, ഒടുവിൽ 56ാമത്തെ വയസ്സിൽ ​2ാം ബിരുദാനന്തരബിരുദം; ​ഗണിതശാസ്ത്രത്തിൽ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്