ജൂണ്‍ 13ന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.

കോട്ടയം: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ ലിമിറ്റഡ്, ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് എന്നീ കമ്പനികളിലെ നൂറിലധികം ഒഴിവുകളിലേക്കായി തൊഴില്‍മേള നടത്തുന്നു. ജൂണ്‍ 13 രാവിലെ 10 ന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 250 രൂപ മുടക്കി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്തും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് 0481-2563451/2560413.

വോക് ഇന്‍ ഇന്റര്‍വ്യൂ

ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലേക്ക് ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. ജൂണ്‍ 20 രാവിലെ 11ന് കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വച്ച് വോക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഉപജീവന പദ്ധതികള്‍ കൈകാര്യം ചെയ്തുള്ള പരിചയവും ടൂവീലര്‍ ഡ്രൈവിംഗ് ലൈസന്‍സുമാണ് യോഗ്യത. 35 വയസ്സില്‍ കവിയരുത്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും അഭിമുഖത്തിന് ഹാജരാക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0481-2566823

ജില്ലയിലെ വെറ്ററിനറി കേന്ദ്രത്തില്‍ അനുവദിച്ച മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് എം.എസ്.യു. പി.ജി. വെറ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി ജൂണ്‍ 13ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വെച്ച് വോക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. 90 ദിവസത്തേക്കാണ് നിയമനം. വെറ്ററിനറി സയന്‍സ് സര്‍ജറിയില്‍ ബിരുദാനന്തര ബിരുദവും കെ.എസ്.വി.സി. രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വേള്‍ഡ് വെറ്ററിനറി സര്‍വീസസില്‍ നിന്ന് അനിമല്‍ ഹസ്ബന്‍ഡറിയും സര്‍ജറിയില്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റും ഉള്ളവരെയും പരിഗണിക്കും. അഭിമുഖത്തിനെത്തുന്നവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വിശദവിവരത്തിന് 0481-2563726 എന്ന നമ്പരില്‍ ബന്ധപ്പെടാം.