Asianet News MalayalamAsianet News Malayalam

ഡിപ്ലോമ പ്രോഗ്രാമുകൾ, മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക്; സ്‌പോട്ട് അഡ്മിഷൻ

ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്‌നിക് കോളേജുകളിലേക്കും  പൂഞ്ഞാർ എൻജിനിയറിങ് കോളേജിലേക്കും ഒന്നാം വർഷ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും.

Spot admission munnar engineering colleges
Author
Trivandrum, First Published Nov 18, 2021, 4:33 PM IST

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ (Center for continuing education kerala) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജായ മൂന്നാർ എൻജിനിയറിങ് കോളേജിൽ (munnar Engineering Colleges) കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബി.ടെക് കോഴ്‌സുകളിൽ ഒഴിവുള്ള മെരിറ്റ് മാനേജ്‌മെന്റ് സീറ്റുകളിൽ പ്രവേശന കമ്മീഷണറുടെ നിർദ്ദേശപ്രകാരം നവംബർ 17 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. കേരള എൻജിനിയറിങ് എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉള്ളവരും പ്രവേശന പരീക്ഷ കമ്മിഷണർ നിഷ്‌കർഷിക്കുന്ന യോഗ്യത ഉള്ളവരും സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം എന്ന് കോളേജ് അധികൃതർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: www.cemunnar.ac.in, 9447570122, 9497444392, 0486 5230606.

ഡിപ്ലോമ പ്രോഗ്രാമുകളിൽ സ്‌പോട്ട് അഡ്മിഷൻ

ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്‌നിക് കോളേജുകളിലേക്കും  പൂഞ്ഞാർ എൻജിനിയറിങ് കോളേജിലേക്കും ഒന്നാം വർഷ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അതതു ജില്ലകളിലെ മോഡൽ പോളിടെക്‌നിക് കോളേജുകളിലും പൂഞ്ഞാർ എൻജിനിയറിങ് കോളേജിലും നേരിട്ട് ബന്ധപ്പെടണം.  ബയോമെഡിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ്  എൻജിനിയറിങ്, ഇലക്ട്രികൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.   അർഹരായവർക്ക് ഫീസാനുകൂല്യം ലഭിക്കും.

വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റ്  സന്ദർശിക്കുകയോ കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജ്, മാള (0480 2233240, 8547005080). മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ് (0486 2232246, 8547005084). മോഡൽ പോളിടെക്‌നിക് കോളേജ്, മറ്റക്കര (0481 2542022, 8547005081). എൻജിനിയറിങ് കോളേജ്, പൂഞ്ഞാർ (8547005085) എന്നിവിടങ്ങളിൽ ബന്ധപ്പെടുകയോ ചെയ്യണം.

kannur university| കണ്ണൂര്‍ സര്‍വകലാശാല അധ്യാപക നിയമനം; വിസിയുടെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

DRDO Recruitment 2021| ഡിആർഡിഒയിൽ അപ്രന്റീസ് ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 10

 


 

Follow Us:
Download App:
  • android
  • ios