2027ലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ കലണ്ടർ പുറത്ത്. സിവിൽ സർവീസസ്, എൻഡിഎ, സിഡിഎസ് അടക്കം വിവിധ നിയമന പരീക്ഷകളുടെ തീയതികൾ ഉൾക്കൊള്ളുന്ന കലണ്ടറാണ് യുപിഎസ്‍സി പുറത്തിറക്കിയത്.
ദില്ലി: 2027ലെ പരീക്ഷ കലണ്ടർ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‍സി) പുറത്തിറക്കി. സിവിൽ സർവീസസ്, എൻഡിഎ, സിഡിഎസ് അടക്കം വിവിധ നിയമന പരീക്ഷകൾ നടക്കുന്ന തീയതികൾ ഉൾക്കൊള്ളുന്ന കലണ്ടർ ആണ് യുപിഎസ്‍സി പുറത്തിറക്കിയത്. കലണ്ടർ പ്രകാരം, 2027ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം ജനുവരി 13ന് പുറപ്പെടുവിക്കും. മെയ് 23നാണ് പരീക്ഷ ആരംഭിക്കുക. സിവിൽ സർവീസസ് മെയിൻ പരീക്ഷ ഓഗസ്റ്റ് 20ന് തുടങ്ങും.
Add Asianetnews as a Preferred Source

എൻഡിഎ, സിഡിഎസ് ആദ്യഘട്ട പരീക്ഷകളുടെ വിജ്ഞാപനം ഈ വർഷം ഡിസംബർ രണ്ടിന് പുറത്തിറക്കും. 2027 ഏപ്രിൽ 11-ാം തീയതിയാണ് രണ്ടു പരീക്ഷകളും നടക്കുക. രണ്ടാംഘട്ട പരീക്ഷകൾക്കുള്ള വിജ്ഞാപനം 2027 മെയ് അഞ്ചിന് പുറപ്പെടുവിക്കും. സെപ്റ്റംബർ 19നാണ് പരീക്ഷകൾ നടക്കുക.
വിശദമായ പരീക്ഷ കലണ്ടർ ചുവടെ




