ബോളിവുഡിന്റെ പ്രിയ താരമാണ് ഫർദീൻ ഖാൻ. 1998 ൽ പ്രേം അഗൻ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. പിതാവ് ഫിറോസ്‌ ഖാനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. 2010 ൽ പുറത്തിറങ്ങിയ സുസ്മിത സെന്‍ നായികയായ ദുൽഹ മിൽ ഗയ എന്ന സിനിമയിലാണ് ഫർദീൻഖാൻ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒടുവിൽ താരം വാർത്തകളിൽ നിറഞ്ഞത് ലുക്കിന്റെ പേരിലായിരുന്നു. മസിൽ ബോഡിയുമായി ആരാധകരുടെ മനം കവർന്നിരുന്ന ഫർദീൻ ഖാൻ പിന്നീട് ശരീരഭാരം കൂടി തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലായി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് ഏവരെയും അമ്പരിപ്പിലാക്കിയിരിക്കുന്നത്. 

ശരീര ഭാരം കുറച്ച് വമ്പൻ മേക്കോവറിലാണ് ഫർ​ദീൻ എത്തുന്നത്. ആരാധകരെ ഞെട്ടിക്കുന്നതാണ് പുത്തൻ ലുക്ക്. ഇപ്പോൾ പഴയതിനേക്കാൾ സുന്ദരനായെന്നാണ് കമന്റ്. പുത്തൻ ലുക്കിൽ ബോളിവുഡിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് താരമെന്നാണ് സൂചന. 

കാസ്റ്റിംഗ് ഡയറക്ടറും സംവിധായകനുമായ മുകേഷ് ചബ്രയുടെ ഓഫീസിന് പുറത്ത് വെച്ചാണ് ഫർദീൻഖാനെ കണ്ടത്. അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. അതേസമയം ഫർദീൻ ഖാൻ തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് സൂചകൾ. ശരീര ഭാരം കൂടിയതിന്റെ പേരിൽ താരത്തിന് രൂക്ഷമായ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ തിരിച്ചുവരവ്.