എയർ ഇന്ത്യയുടെ നഷ്ടം ഇരട്ടിച്ചതിനെ തുടർന്ന് 10,000 കോടി രൂപ കൂടി നിക്ഷേപിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. 2021-ൽ എയർലൈൻ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക സഹായമാണിത്. ടാറ്റ സൺസിനൊപ്പം സിംഗപ്പൂർ എയർലൈൻസിനും എയർ ഇന്ത്യയിൽ ഓഹരി പങ്കാളിത്തമുണ്ട്.

ദില്ലി: എയർ ഇന്ത്യയിൽ 10000 കോടി കൂടി നിക്ഷേപിക്കാൻ ടാറ്റ. എയർ ഇന്ത്യയുടെ നഷ്ടം ഇരട്ടിച്ചതോടെയാണ് നീക്കം. 2021 ൽ എയർലൈൻസ് ഏറ്റെടുത്ത ശേഷമുളള ഏറ്റവും ഉയർന്ന സാമ്പത്തിക സഹായമാണിത്. ടാറ്റ സണ്‍സിനും സിംഗപ്പൂർ എയർലൈൻസിനുമാണ് എയർഇന്ത്യയിൽ ഓഹരി പങ്കാളിത്തമുളളത്. എയർ ഇന്ത്യ നഷ്ടത്തിലായതും എൻ ചന്ദ്രശേഖരന്റെ ടാറ്റാ സണ്‍സ് ചെയർമാൻ സ്ഥാനത്തുനിന്നുളള പടിയിറക്കത്തിന് കാരണമായിരുന്നു.

അതേ സമയം, എയർ ഇന്ത്യയിലുള്ള (Air India) സിംഗപ്പൂർ എയർലൈൻസിന്റെ നിക്ഷേപങ്ങൾക്ക് സിംഗപ്പൂർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ കമ്പനിയായ ടെമാസെക് (Temasek) പിന്തുണ പ്രഖ്യാപിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു. വൻനഷ്ടത്തിൽ ഓടുന്ന എയർ ഇന്ത്യയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കുന്നതിനെ ചൊല്ലി സിംഗപ്പൂരിൽ രാഷ്ട്രീയ തലത്തിൽ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ടെമാസെകിന്റെ ഈ വിശദീകരണം.

വികസനപ്രവർത്തനങ്ങൾക്കായി 1.5 ബില്യൺ യു.എസ് ഡോളർ (ഏകദേശം 14,000 കോടി രൂപ) കൂടി നിക്ഷേപകരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ എയർ ഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസിന് 25.1% ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി 74.9% ടാറ്റാ സൺസിന്റെ പക്കലാണ്. സിംഗപ്പൂർ എയർലൈൻസിന്റെ പ്രധാന ഓഹരി ഉടമ ടെമാസെക് ആണ്.