മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷ നൽകി മുൻതാരങ്ങൾ. അജിത് അഗാർക്കർ, ചേതൻ ശ‌‍ർമ്മ, മനീന്ദർ ശർമ്മ, ശിവ് സുന്ദർ ദാസ് എന്നിവരാണ് അപേക്ഷകരിൽ പ്രമുഖർ. സെലക്ഷൻ കമ്മിറ്റിയിലേക്ക് മൂന്ന് പേരെയാണ് തെരഞ്ഞെടുക്കുക. അഗാർക്കറും മനീന്ദർ സിംഗും കഴിഞ്ഞ തവണയും അപേക്ഷ നൽകിയിരുന്നു. 

അന്താരാഷ്‌ട്ര മത്സരങ്ങളില്‍ വലിയ അനുഭവസമ്പത്തുള്ള അജിത് അഗാര്‍ക്കറിന് വലിയ മുന്‍തൂക്കം കല്‍പിക്കപ്പെടുന്നുണ്ട്. 231 അന്താരാഷ്‌ട്ര മത്സരങ്ങള്‍(191 ഏകദിനം, 26 ടെസ്റ്റ്, നാല് ടി20) കളിച്ചിട്ടുള്ള പേസര്‍ മൂന്ന് ഏകദിന ലോകകപ്പുകളിലും ഒരു ടി20 ലോകകപ്പിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഹാട്രിക് വീരനായ ചേതന്‍ ശര്‍മ്മ 88 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 35 ടെസ്റ്റും 59 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് ലെഗ് സ്‌പിന്നറായിരുന്ന മനീന്ദര്‍ ശര്‍മ്മ. 23 ടെസ്റ്റില്‍ ഓപ്പണറായി 1326 റണ്‍സാണ് ദാസിന്‍റെ സമ്പാദ്യം. 

സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്; നെറ്റ്‌സില്‍ പന്തെറിഞ്ഞ് യോര്‍ക്കര്‍ നടരാജന്‍- വീഡിയോ

ചെയർമാൻ സുനിൽ ജോഷിയും ഹ‍‍ർവീന്ദർ സിംഗുമാണ് സെലക്ഷൻ കമ്മിറ്റിയിലെ നിലവിലെ അംഗങ്ങൾ. ഇരുവരും ഈവർഷം സെലക്ഷൻ കമ്മിറ്റിയിൽ എത്തിയവരാണ്.

മുംബൈക്ക് കിരീടം സമ്മാനിച്ച രോഹിത് ശര്‍മയില്ല; വിരേന്ദര്‍ സെവാഗിന്റെ മികച്ച ഐപിഎല്‍ ടീം ഇങ്ങനെ