വിമര്‍ശനത്തിന്റെ മുള്‍മുനയിലാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഏഷ്യ കപ്പിന് ശേഷം താരത്തിന് വലിയ സ്‌കോറുകളൊന്നും നേടാന്‍ സാധിച്ചിട്ടില്ല. രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് ഏകദിനത്തില്‍ താരം നേടിയത്.

ദില്ലി: വിമര്‍ശനത്തിന്റെ മുള്‍മുനയിലാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഏഷ്യ കപ്പിന് ശേഷം താരത്തിന് വലിയ സ്‌കോറുകളൊന്നും നേടാന്‍ സാധിച്ചിട്ടില്ല. രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് ഏകദിനത്തില്‍ താരം നേടിയത്. ഏഷ്യ കപ്പിന് ശേഷം 15 ഇന്നിങ്‌സില്‍ നിന്ന് 26.85 ശരാശരിയില്‍ 376 റണ്‍സ് മാത്രമാണ് താരം നേടിയത്. 

എന്നാല്‍ ധവാന്റെ ഫോമിലില്ലായ്മയ്ക്ക് കാരണം രഞ്ജി ട്രോഫി കളിക്കാത്തതാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. അദ്ദേഹം തുടര്‍ന്നു... ധവാന്‍ മോശം ഫോമിലാണെന്നുള്ളതില്‍ തര്‍ക്കമൊന്നുമില്ല. ലോകകപ്പിന് മുമ്പ് ഇനി മൂന്ന് ഏകദിനങ്ങള്‍ മാത്രമാണുള്ളത്. അതിന് മുമ്പെ താരത്തിന്റെ പ്രകടനത്തില്‍ മാറ്റം വരുമെന്ന് തോന്നുന്നില്ലെന്നും ചോപ്ര പറഞ്ഞു. 

താരം രഞ്ജി കളിച്ചിരുന്നെങ്കില്‍ ഫോം വീണ്ടെടുക്കാമായിരുന്നെന്നും ചോപ്ര പറഞ്ഞു. എന്നാല്‍ ഓസ്‌ടേലിയക്കെതിരെ ടി20 പരമ്പരയ്ക്ക് ശേഷം ധവാന്‍ അവിടെ നില്‍ക്കുകയാണ് ചെയ്തത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഫോം വീണ്ടെടുക്കാന്‍ കഴിയുമായിരുന്നെന്നും ചോപ്ര.