സയ്യിദ് മുഷ്താഖ് അലി ടി20യിലെ നിര്‍ണായക മത്സരത്തില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളത്തിന് ടോസ് നഷ്ടമായി.

ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്ര പ്രദേശിനെതിരായ മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ആന്ധ്ര, കേരളത്തെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ടീമാണ് ആന്ധ്ര. അഞ്ച് മത്സരങ്ങളില്‍ 16 പോയിന്റാണ് ആന്ധ്രയ്ക്കുള്ളത്. കേരളം മൂന്നാം സ്ഥാനത്താണ്. അഞ്ച് മത്സങ്ങളില്‍ 12 പോയിന്റ്. മൂന്ന് ജയവും രണ്ട് തോല്‍വിയും. ഇന്ന് ജയിച്ചാല്‍ മാത്രമെ കേരളത്തിന് അടുത്ത റൗണ്ടില്‍ പ്രതീക്ഷ വെക്കേണ്ടതൊള്ളൂ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്ത്, ഷറഫുദ്ദീന്‍, എം.ഡി നിധീഷ്, കെ.എം ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍, കൃഷ്ണ പ്രസാദ്, ബിജു നാരായണന്‍ എന്‍.

ആന്ധ്ര : ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), അശ്വിന്‍ ഹെബ്ബാര്‍, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റന്‍), പ്രസാദ്, പൈല അവിനാഷ്, കെ വി ശശികാന്ത്, സൗരഭ് കുമാര്‍, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.

കഴിഞ്ഞ മത്സരത്തില്‍ മുംബൈയെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ് കേരളം. ഇന്ത്യന്‍ താരങ്ങളുമായെത്തിയ മുംബൈക്കെതിരെ 15 റണ്‍സിന്റെ ജയമാണ് കേരളം നേടിയത്. ലക്നൗവില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 179 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. കേരളത്തിന് വേണ്ടി 28 പന്തില്‍ 46 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ടോപ് സ്‌കോററായി. 40 പന്തില്‍ 43 റണ്‍സെടുത്ത വിഷ്ണു വിനോദ് മധ്യനിരയില്‍ പിടിച്ചുനിന്നു. മുഹമ്മദ് അസറുദ്ദീന്‍ (25 പന്തില്‍ 32), ഷറഫുദ്ദീന്‍ (15 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്സുകളാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്തായി. ഒരു ഓവറില്‍ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 32) ഉള്‍പ്പെടെ മൂന്ന് പേരെ പുറത്താക്കി കെ എം ആസിഫാണ് വിജയം അനായാസമാക്കിയത്. ഒന്നാകെ അഞ്ച് വിക്കറ്റുകള്‍ ആസിഫ് വീഴ്ത്തി. 3.4 ഓവറില്‍ 24 റണ്‍സ് മാത്രമാണ് ആസിഫ് വിട്ടുകൊടുത്തത്.

YouTube video player