ഐപിഎല്ലിലെ(IPL) ബിഗ് ഹിറ്ററാണ് ആന്ദ്രെ റസല്‍(Andre Russell ). വര്‍ഷങ്ങളായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റ വിശ്വസ്തനും. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നിലനിര്‍ത്തിയ നാലു കളിക്കാരില്‍ ഒരാളായിരുന്നു റസല്‍. 12 കോടി രൂപക്കാണ് കൊല്‍ക്കത്ത റസലിനെ ടീമില്‍ നിലനിര്‍ത്തിയത്.

ബാര്‍ബഡോസ്: ഐപിഎല്ലിലെ(IPL) ബിഗ് ഹിറ്ററാണ് ആന്ദ്രെ റസല്‍(Andre Russell ). വര്‍ഷങ്ങളായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റ വിശ്വസ്തനും. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നിലനിര്‍ത്തിയ നാലു കളിക്കാരില്‍ ഒരാളായിരുന്നു റസല്‍. 12 കോടി രൂപക്കാണ് കൊല്‍ക്കത്ത റസലിനെ ടീമില്‍ നിലനിര്‍ത്തിയത്.

ലോകത്തെ വിവിധ ടി20 ലീഗുകളിലും സജീവമായ റസല്‍ വിന്‍ഡീസ് ടീമില്‍ പലപ്പോഴും സ്ഥിരം സാന്നിധ്യമല്ല. എങ്കിലും ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള വിന്‍ഡീസ് ടീമില്‍ റസല്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മെഴ്‌സിഡസ് എഎംജി ജിടി ട്രാക്ക് സീരീസ് അവതരിപ്പിച്ചു

ഇതിനിടെ തന്‍റെ പുതിയ വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് റസല്‍. വലിയ സ്വപ്നങ്ങള്‍ കാണുന്നവനാണ് താനെന്നും കഠിനാധ്വാനവും ത്യാഗവുമുണ്ടെങ്കില്‍ ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാവുമെന്നുമുള്ള അടിക്കുറിപ്പോടെയാണ് റസല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മെഴ്സിസിഡസിന്‍റെ ആഡംബര കാറായ ബെന്‍സ് എഎംജിയാണ്(Mercedes-Benz AMG) റസല്‍ സ്വന്തമാക്കിയത്.

ഹിറ്റ്‌മാന്‍, എബിഡി, വാര്‍ണര്‍ പുറത്ത്! ഓള്‍ടൈം ഐപിഎല്‍ ഇലവനുമായി വസീം ജാഫര്‍, നിറയെ സര്‍പ്രൈസ്

2.16 കോടി മുതല്‍ 2.71 കോടി രൂപയാണ് മെഴ്സിസിഡസിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡല്‍ സ്പോര്‍ട്സ് കാറായ ബെന്‍സ് എഎംജിയുടെ വില. ഡബിള്‍ സീറ്റര്‍ കാറാണിത്. 3982 സിസി എഞ്ചിന്‍ കപ്പാസിറ്റിയുള്ള പെട്രോള്‍ കാറാണിത്. 318 കിലോ മീറ്ററാണ് പരമാവധി വേഗം.

View post on Instagram

കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി 14 മത്സരങ്ങളില്‍ 174.48 ശരാശരിയില്‍ 335 റണ്‍സടിച്ച റസല്‍ 17 വിക്കറ്റുകളും വീഴ്ത്തി. അഞ്ച് റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തതായിരുന്നു മികച്ച ബൗളിംഗ് പ്രകടനം. 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തിയ 34കാരനായ റസല്‍ പിന്നീത് മറ്റൊരു ടീമിനായും ഐപിഎല്ലില്‍ കളിച്ചിട്ടില്ല.