അവസാന പരമ്പരയില്‍ ഇംഗ്ലണ്ട് 4-0ത്തിന് പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡിനെ പുറത്താക്കിയത്. മാത്രമല്ല, ജോ റൂട്ടിന് നായകസ്ഥാനം നഷ്ടപ്പെടാന്‍ കാരണമായ പരമ്പര കൂടിയായിരുന്നത്.

ലണ്ടന്‍: അടുത്ത വര്‍ഷത്തെ ആഷസ് പരമ്പര ജൂണ്‍ 16ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം 28ന് ലോര്‍ഡ്‌സിലും നടക്കും. ജൂലൈ ആറിന് ഹെഡിംഗ്‌ലേയിലാണ് മൂന്നാം ടെസ്റ്റ്. നാലാം ടെസ്റ്റ് ജൂലൈ 19 മുതല്‍ ഓള്‍ഡ് ട്രാഫോഡില്‍ ആരംഭിക്കും. അവസാന ടെസ്റ്റ് ഓവലിലലാണ്. ജൂലൈ 27നാണ് മത്സരം ആരംഭിക്കുക.

അവസാന പരമ്പരയില്‍ ഇംഗ്ലണ്ട് 4-0ത്തിന് പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡിനെ പുറത്താക്കിയത്. മാത്രമല്ല, ജോ റൂട്ടിന് നായകസ്ഥാനം നഷ്ടപ്പെടാന്‍ കാരണമായ പരമ്പര കൂടിയായിരുന്നത്. നിലവില്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലമാണ് പരിശീലകന്‍. അതേസമയം, നാട്ടില്‍ നടക്കുന്ന ആഷസ് പരമ്പയോടെ ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കാനും സാധ്യതയേറെയാണ്.

ഉമേഷിനെതിരെ ഗ്രീനിന്റെ തുടര്‍ച്ചയായ ബൗണ്ടറി; അന്തംവിട്ട് കോലി! മുഖഭാവം ഏറ്റെടുത്ത് ട്രോളര്‍മാര്‍

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് ഓസ്‌ട്രേലിയ. ഇംഗ്ലണ്ട് നാലാമതും. ആഷസിന് ശേഷം ഇംഗ്ലണ്ട് പുരുഷ ടീം ന്യൂസിലന്‍ഡിനെതിരെ നാല് വീതം ഏകദിനവും ടി20 മത്സരങ്ങളും കളിക്കും. അതേസമയം, വനിതാ ആഷസ് മൂന്ന് ഫോര്‍മാറ്റിലുമായിട്ടാണ് നടക്കുന്നത്. ഒരു ടെസ്റ്റ് മാത്രമാണ് പരമ്പരയിലുളളത്. കൂടെ മൂന്ന് വീതം ഏകദിന- ടി20 മത്സരങ്ങളും നടക്കും. ജൂണ്‍ 22നാണ് പരമ്പര ആരംഭിക്കുക. 

ഇംഗ്ലണ്ട് വനിതകള്‍ അവരുടെ നാട്ടില്‍ കളിക്കുന്ന ആദ്യ അഞ്ച് ദിവസ ടെസ്റ്റാണ് നടക്കാനിരിക്കുന്നത്. ഇതുവരെയുള്ള മത്സരങ്ങള്‍ നാല് ദിവസങ്ങള്‍ മാത്രമായിരുന്നു. പുരുഷ ക്രിക്കറ്റില്‍ മാത്രമാണ് അഞ്ച് ദിവസ ടെസ്റ്റുകളുള്ളത്. ഈ വര്‍ഷത്തെ പരമ്പര ഓസ്‌ട്രേലിയയാണ് സ്വന്തമാക്കിയിരുന്നത്. എഡ്ജ്ബാസ്റ്റണ്‍, ലോര്‍ഡ്‌സ്, ഓവല്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

ഈ ഭുവിയെക്കൊണ്ട് 'തോറ്റു'; ഡെത്ത് ഓവറില്‍ വീണ്ടും ഇന്ത്യയെ ചതിച്ച് ഭുവനേശ്വര്‍ കുമാറിന്‍റെ ബൗളിംഗ്