ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലായതിനാല്‍ സെഞ്ചുറിനേടുക അത്ര എളുപ്പമല്ല. എങ്കിലും വരാനാരിക്കുന്നത് കോലിക്ക് മികച്ച സീസണാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കോലിയെപ്പോലെ വലിയൊരു കളിക്കാരന് ഇത്രയും കാലും ഫോം ഇല്ലാതെ തുടരാനാവില്ല. ഇത് എങ്ങനെ മറികടക്കണമെന്ന് അദ്ദേഹത്തിന് അറിയുമായിരിക്കും.
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തോളം ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്നത് വിരാട് കോലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവിനാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായാ രാജ്യാന്തര സെഞ്ചുറിയില്ലാത്ത കോലി രണ്ട് മാസത്തെ വിശ്രമത്തിനുശേഷാണ് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ഏഷ്യാ കപ്പിലെ പ്രകടനം കോലിയെ സംബന്ധിച്ചിടത്തോളം ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാന്‍ നിര്‍ണായകമാണ്.
ഈ സാഹചര്യത്തില്‍ കോലിക്ക് വ്യക്തമായ മുന്നറിയിപ്പുമായി എത്തയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റായ സൗരവ് ഗാംഗുലി. വിരാട് കോലി ടീമിനായും വ്യക്തിപരമായും റണ്‍സടിച്ചേ പറ്റൂവെന്ന് ഗാംഗുലി പറഞ്ഞു. കോലി ഇന്ത്യക്കായി മാത്രമല്ല വ്യക്തിപരമായും റണ്‍സടിച്ചേ പറ്റു. കോലി ഫോമിലേക്ക് തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. കോലിക്കിത് മികച്ച സീസണായിരിക്കുമെന്നാണ് പ്രതീക്ഷ. നമ്മളെല്ലാവരും കാത്തിരിക്കുന്നത് അദ്ദേഹത്തിന്‍റെ സെഞ്ചുറിക്കായാണെന്നും പ്രമോഷണല്‍ പരിപാടിക്കെത്തിയ ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലായതിനാല്‍ സെഞ്ചുറിനേടുക അത്ര എളുപ്പമല്ല. എങ്കിലും വരാനാരിക്കുന്നത് കോലിക്ക് മികച്ച സീസണാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കോലിയെപ്പോലെ വലിയൊരു കളിക്കാരന് ഇത്രയും കാലും ഫോം ഇല്ലാതെ തുടരാനാവില്ല. ഇത് എങ്ങനെ മറികടക്കണമെന്ന് അദ്ദേഹത്തിന് അറിയുമായിരിക്കും. അതുകൊണ്ടു തന്നെ അദ്ദേഹം റണ്‍സടിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്-ഗാംഗുലി പറഞ്ഞു.
ഏഷ്യാ കപ്പില്‍ ഞായറാഴ്ചയാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഏറ്റു മുട്ടിയശേഷം ഇരു ടീമും ഇതാദ്യമായാണ് മുഖാമുഖം വരുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനോട് ഇന്ത്യ തോറ്റിരുന്നു. ആ തോല്‍വി ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു. ടി20 ലോകകപ്പില്‍ പാക്കിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് ഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.
