വൈസ് ക്യാപ്റ്റൻ തിലക് വര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവരടങ്ങിയ ശക്തമായ ബാറ്റിംഗ് നിരയുമാണ് ഇന്ത് ഇറങ്ങുന്നത്.
നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ നിരയില്‍ യുവതാര വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വൈഭവും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകുമ്പോള്‍ സഞ്ജു മൂന്നാം നമ്പറിലാണ് ഇറങ്ങുക. ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ നാലാം നമ്പറിലെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ അഞ്ചാമനായി ക്രീസിലെത്തും.
വൈസ് ക്യാപ്റ്റൻ തിലക് വര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവരടങ്ങിയ ശക്തമായ ബാറ്റിംഗ് നിരയുമാണ് ഇന്ത് ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ് എന്നിവര്‍ സ്പിന്നര്‍മാരായി ടീമിലെത്തിയപ്പോള്‍ ജസ്പ്രീത് ബുംറയാണ് ഏക പേസര്‍. ജപ്പാനെതിരായ ഏക ടി20 മത്സരത്തില്‍ ബുംറ കളിച്ചിരുന്നില്ല.
ബുംറ തിരിച്ചെത്തിയതോടെ പേസര്‍ അര്‍ഷ്ദീപ് സിംഗിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായി. റാങ്കിംഗിന്‍റെ അടിസ്ഥാനത്തില്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനായിരുന്നു ക്വാര്‍ട്ടറിലെ എതിരാളികള്‍. എന്നാല്‍ മഴമൂലം ടോസ് പോലും സാധ്യമാകാതെ വന്നതോടെ അഫ്ഗാനെതിരായ മത്സരം ഉപേക്ഷിക്കേണ്ടിവന്നു. റാങ്കിംഗിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യ സെമിയിലെത്തി.
ഇന്ത്യ പ്ലേയിങ് ഇലവൻ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ.
