സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ മാര്‍നസ് ലബുഷെയ്‌നെ പുറത്താക്കി ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയുടെ ഗംഭീര ക്യാച്ച്. 

മൂന്നാം ടെസ്റ്റിന്‍റെ രണ്ടാംദിനം ആദ്യ സെഷനില്‍ ഓസ്‌ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു ലബുഷെയ്‌ന്‍-സ്‌മിത്ത് സഖ്യം. ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ചുറിയിലേക്ക് അനായാസം കുതിക്കും ലബുഷെയ്‌ന്‍ എന്ന് തോന്നിച്ച നിമിഷങ്ങള്‍. എന്നാല്‍ ലബുഷെയ്‌ന്‍-സ്‌മിത്ത് സെഞ്ചുറി കൂട്ടുകെട്ട് പൊളിക്കാന്‍ നായകന്‍ രഹാനെ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയെ വിളിച്ചു. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിലെ 71-ാം ഓവറിലെ അഞ്ചാം പന്തില്‍ ജഡേജയെ കട്ട് ഷോട്ട് കളിക്കാന്‍ ശ്രമിക്കുകയായിരുന്നു ലബുഷെയ്ന്‍. എന്നാല്‍ പന്ത് ഫസ്റ്റ് സ്ലിപ്പില്‍ രഹാനെ പറന്നുപിടിച്ചതോടെ ഗംഭീര ഇന്നിംഗ്‌സിന് വിരാമം.   

സച്ചിനെയും കോലിയെയും പിന്തള്ളി സ്റ്റീവ് സ്മിത്ത്; തിരിച്ചുവരവില്‍ റെക്കോര്‍ഡുകള്‍

വെറും ഒന്‍പത് റണ്‍സുകള്‍ക്കാണ് ലബുഷെയ്‌ന് സെഞ്ചുറി നഷ്‌ടമായത്. മൂന്നാമനായി ക്രീസിലെത്തി 196 പന്തുകളില്‍ 11 ബൗണ്ടറികള്‍ സഹിതം ലബുഷെയ്‌ന്‍ 91 റണ്‍സ് നേടി. രഹാനെയുടെ ഷാര്‍പ് ക്യാച്ചില്‍ ലബുഷെയ്ന്‍ പുറത്തായതായി വീഡിയോ സഹിതം ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തു. 

കാണാം രഹാനെയുടെ ക്യാച്ച്