സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാംദിനം ബൗളിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും രവീന്ദ്ര ജഡേജയായിരുന്നു താരം. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന്‍റെ നാല് വിക്കറ്റ് വീഴ്‌ത്തിയ ജഡേജ സെഞ്ചുറിവീരന്‍ സ്റ്റീവ് സ്‌മിത്തിനെ പുറത്താക്കാന്‍ ബുള്ളറ്റ് ത്രോയും പുറത്തെടുത്തു. 

ആദ്യ രണ്ട് ടെസ്റ്റിലേയും ക്ഷീണം മാറ്റി കളിക്കുകയായിരുന്നു വിഖ്യാത സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്‌റ്റീവ് സ്‌മിത്ത്. 201 പന്തില്‍ സ്‌മിത്ത് 27-ാം ടെസ്റ്റ് ശതകം തികച്ചു. അഡ്‌ലെയ്ഡിലും മെല്‍ബണിലുമായി 10 റണ്‍സ് മാത്രം നേടിയ ശേഷം ഉജ്ജ്വല തിരിച്ചുവരവ്. എന്നാല്‍ സെഞ്ചുറി പിന്നിട്ട ശേഷം ആക്രമിച്ച് കളിക്കാന്‍ മുതിര്‍ന്ന സ്‌മിത്തിന് ജഡേജ കടിഞ്ഞാണിട്ടു. 

സ്ലിപ്പില്‍ സ്ലിപ്പാകാതെ രഹാനെയുടെ കൈകള്‍; കാണാം ലബുഷെയ്‌നെ പുറത്താക്കിയ ഗംഭീര ക്യാച്ച്

ഓസീസ് ഇന്നിംഗ്‌സിലെ 106-ാം ഓവറിലെ ബുമ്രയുടെ നാലാം പന്തില്‍ ഡബിളിനായി ശ്രമിച്ച സ്‌മിത്തിനെ നേരിട്ടുള്ള ത്രോയില്‍ ജഡേജ മടക്കി. ബുള്ളറ്റ് വേഗതയില്‍ വന്ന ത്രോയില്‍ ക്രീസിന് ഇഞ്ചുകള്‍ക്ക് മാത്രം പുറത്തുവച്ച് സ്‌മിത്തിന് അടിയറവ് പറയേണ്ടിവന്നു. ഇതോടെ ഓസീസ് ഇന്നിംഗ്‌സ് 338 റണ്‍സില്‍ അവസാനിച്ചു. ആ വിക്കറ്റ് കാണാം. 

സിഡ്‌നിയില്‍ ജഡേജ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ 16 ഓവറില്‍ 62 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. മത്സരത്തില്‍ ഇതുവരെ ഇന്ത്യന്‍ ബൗളര്‍മാരിലെ ഏറ്റവും മികച്ച പ്രകടനമാണിത്. മാര്‍നസ് ലബുഷെയ്‌ന്‍(91), മാത്യൂ വെയ്‌ഡ്(13), പാറ്റ് കമ്മിന്‍സ്(0), നേഥന്‍ ലിയോണ്‍(0) എന്നിവരെയാണ് ജഡേജ പുറത്താക്കിയത്. 

ഗില്ലിന് അര്‍ധ സെഞ്ചുറി; രണ്ടാംദിനം ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്‌ടം