ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം ടി20യിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മയക്ക് വിശ്രമം അനുവദിച്ചു.
ബംഗളൂരു: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം ടി20യിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മയക്ക് വിശ്രമം അനുവദിച്ചു. മായങ്ക് മര്‍കണ്ഡേയ്ക്ക് പകരം വിജയ് ശങ്കറും ഉമേഷ് യാദവിന് പകരം സിദ്ധാര്‍ത്ഥ് കൗളും ഇന്ന് കളിക്കും. ഓസീസ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല. രണ്ട് ടി20കളുള്ള പരമ്പരയില്‍ ആദ്യ മത്സരം ഓസീസ് വിജയിച്ചിരുന്നു.
ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍, ക്രുനാല്‍ പാണ്ഡ്യ, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, സിദ്ധാര്‍ത്ഥ് കൗള്‍.
