ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനിടെയാണ് ലബുഷെയ്‌ന്‍ ഇതിഹാസ താരത്തെ പിന്നിലാക്കിയത്. 

ബ്രിസ്‌ബേന്‍: ഗാബയില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ഓസീസ് സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ മാര്‍നസ് ലബുഷെയ്‌ന്‍. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനിടെയാണ് ലബുഷെയ്‌ന്‍ ഇതിഹാസ താരത്തെ പിന്നിലാക്കിയത്. 

ബൗളിംഗ് പറുദീസ എന്ന വിശേഷണമുള്ള ഗാബയില്‍ മൂന്ന് ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന നേട്ടമാണ് ലബുഷെയ്‌ന്‍ സ്വന്തമാക്കിയത്. 326 റണ്‍സ് നേടിയിട്ടുള്ള ഇതിഹാസ താരം ഡോണ്‍ ബ്രാഡ്‌മാനെ പിന്തള്ളി. 310 റണ്‍സ് നേടിയിട്ടുള്ള ഡഗ് വാള്‍ട്ടേര്‍സ് 300 റണ്‍സുമായി ബ്രയാന്‍ ബൂത്ത് എന്നിവരാണ് ലബുഷെയ്‌നും ബ്രാഡ്‌മാനും പിന്നിലുള്ളത്. 

Scroll to load tweet…

രോഹിത്തിന്‍റെ ഫിറ്റ്‌നസില്‍ ആര്‍ക്കും സംശയം വേണ്ട; പറക്കും ക്യാച്ച് തെളിവ്- വീഡിയോ

ഈ പരമ്പരയില്‍ മികച്ച ഫോമിലുള്ള മാര്‍നസ് ലബുഷെയ്‌ന്‍ ബ്രിസ്‌ബേന്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി കുതിക്കുകയാണ്. 145 പന്തില്‍ 11-ാം അര്‍ധ സെഞ്ചുറി തികച്ച ലബുഷെയ്‌ന്‍ പന്തില്‍ ശതകത്തെത്തി. ലബുഷെയ്ന്‍റെ അഞ്ചാം ടെസ്റ്റ് ശതകമാണിത്. 63-ാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജിനെ നാലോടിയാണ് ലബുഷെയ്‌ന്‍ മൂന്നക്കം തികച്ചത്. 195 പന്തുകളില്‍ ഒന്‍പത് ബൗണ്ടറികള്‍ സഹിതമാണ് മാര്‍നസിന്‍റെ സെഞ്ചുറി ഇന്നിംഗ്‌സ്. 

ഗാബയില്‍ 197 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് താരം. മൂന്നാം വിക്കറ്റില്‍ സ്‌റ്റീവ് സ്‌മിത്തിനൊപ്പം 70 റണ്‍സും നാലാം വിക്കറ്റില്‍ മാത്യൂ വെയ്‌ഡിനൊപ്പം 113 റണ്‍സും ചേര്‍ത്തു. 47, 6, 48, 28, 91, 73 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മൂന്ന് ടെസ്റ്റുകളില്‍ മാര്‍നസ് ലബുഷെയ്‌ന്‍റെ സ്‌കോര്‍.

സ്മിത്ത് മടങ്ങി, സുന്ദറിന് കന്നി ടെസ്റ്റ് വിക്കറ്റ്; രണ്ടാം സെഷന്‍ പിന്നിട്ടപ്പോള്‍ ഓസീസ് ഭേദപ്പെട്ട നിലയില്‍