Asianet News MalayalamAsianet News Malayalam

പൊരുതിയത് മില്ലറും ക്ലാസനും മാത്രം, ലോകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസീസ്

നോക്കൗട്ട് പോരാട്ടങ്ങളില്‍ മികവിലേക്കുയരുന്ന പതിവ് ഓസ്ട്രേലിയ ഇത്തവണയും തെറ്റിക്കാതിരുന്നപ്പോള്‍ ടോസില്‍ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ഭാഗ്യമുണ്ടായിരുന്നത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്ന് വരിഞ്ഞുമുറുക്കി.

Australia vs South Africa World Cup Semi Final Live Updates SA set 213 runs targes for AUS
Author
First Published Nov 16, 2023, 6:27 PM IST

കൊല്‍ക്കത്ത: ലോകകപ്പിലെ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക് 213 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212 റണ്‍സിന് ഓള്‍ ഔട്ടായി. മുന്‍നിര അവിശ്വസനീയമായി തകര്‍ന്നടിഞ്ഞപ്പോള്‍ സെഞ്ചുറിയുമായി പൊരുതി ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലെത്തിച്ചത്.

24-4 എന്ന സ്കോറില്‍ ക്രീസിലെത്തിയ മില്ലര്‍ 101 റണ്‍സെടുത്ത് 48-ാം ഓവറില്‍ പുറത്താവുമ്പോള്‍ ദക്ഷിണാഫ്രിക്ക 200 കടന്നിരുന്നു. 116 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്സും പറത്തി മില്ലര്‍ 101 റണ്‍സടിച്ചപ്പോള്‍ 47 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കക്കായി പൊരുതി. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും നായകന്‍ പാറ്റ് കമിന്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ട്രാവിസ് ഹെഡും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കത്തിലെ ഞെട്ടി ദക്ഷിണാഫ്രിക്ക

നോക്കൗട്ട് പോരാട്ടങ്ങളില്‍ മികവിലേക്കുയരുന്ന പതിവ് ഓസ്ട്രേലിയ ഇത്തവണയും തെറ്റിക്കാതിരുന്നപ്പോള്‍ ടോസില്‍ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ഭാഗ്യമുണ്ടായിരുന്നത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്ന് വരിഞ്ഞുമുറുക്കി. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ(0) വീഴ്ത്തി സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടപ്പോള്‍ കരുതലോടെ പിടിച്ചു നില്‍ക്കാന്‍ നോക്കിയ ക്വിന്‍റണ്‍ ഡി കോക്കിനെ(3) ഹേസല്‍വുഡ് പാറ്റ് കമിന്‍സിന്‍റെ കൈകളിലേക്ക് പറഞ്ഞയച്ചു.

എന്നാലും ഇങ്ങനെയുണ്ടോ ഒരു സ്നേഹം; അനുഷ്കയെ കാണാതെ ഡ്രസ്സിംഗ് റൂമില്‍ ഇരിപ്പുറക്കാതെ വിരാട് കോലി

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ഏയ്ഡന്‍ മാര്‍ക്രവും റാസി വാന്‍ഡര്‍ ദസ്സനും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ സ്പെല്ലില്‍ തുടര്‍ച്ചയായി ഏഴോവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് മാര്‍ക്രത്തെ(10) വീഴ്ത്തി. 31 പന്തില്‍ 6 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ദസ്സന്‍റെ പ്രതിരോധം ഹേസല്‍വുഡും അവസാനിപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക 24-4ലേക്ക് തകര്‍ന്നടിഞ്ഞു. പിന്നീട് ക്ലാസനും മില്ലറും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇടക്ക് മഴമൂലം കുറച്ചുനേരം മത്സരം തടസപ്പെട്ടെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്ലാസന്‍-മില്ലര്‍ കൂട്ടുകെട്ട് 95 റണ്‍സടിച്ച് ദക്ഷിണാഫ്രിക്കയെ 100 കടത്തി. തുടര്‍ച്ചയായ പന്തുകളില്‍ ക്ലാസനെയും(47) മാര്‍ക്കോ യാന്‍സനെയും(0) പുറത്താക്കി ട്രാവിഡ് ഹെഡാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.

ലോകകപ്പ് കിരീടപ്പോരാട്ടം കാണാൻ പ്രധാനമന്ത്രിയെത്തും, ഷമിയുടെ പ്രകടനം തലമുറകള്‍ ഓര്‍ത്തുവെക്കുമെന്ന് അഭിനന്ദനം

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

പിന്നീട് ജെറാള്‍ഡോ കോയെറ്റ്സീക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മില്ലര്‍ ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചു. കോയെറ്റ്സിയെ(19) പുറത്താക്കി കമിന്‍സാണ് കൂട്ടുകെട്ട് പൊളിച്ചത്. കമിന്‍സിനെ സിക്സിന് പറത്തി സെഞ്ചുറി തികച്ചതിന് പിന്നാലെ മില്ലര്‍ പുറത്തായി. അവസാന ഓവറുകളില്‍ പൊരുതി നോക്കിയ കാഗിസോ റബാഡ(10) ആണ് ദക്ഷിണാഫ്രിക്കയെ 212ല്‍ എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios