Asianet News MalayalamAsianet News Malayalam

വനിത ടി20 ലോകകപ്പ്: മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തി, ഇന്ത്യക്കെതിരെ ഓസീസിന് 133 റണ്‍സ് വിജയലക്ഷ്യം

വനിത ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്.

australia women need 133 runs to win against india in t20 world cup
Author
Sydney NSW, First Published Feb 21, 2020, 2:58 PM IST

സിഡ്‌നി: വനിത ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. ദീപ്തി ശര്‍മ (പുറത്താവാതെ 49)യാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഷെഫാലി വര്‍മ (29), ജമീമ റോഡ്രിഗസ് (26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് നേടിയ ജെസ് ജോനസെനാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ത്തത്.

സ്മൃതി മന്ഥാന (10), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നെങ്കിലും മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നാല് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ മന്ഥാന മടങ്ങി. 

തൊട്ടടുത്ത ഓവറില്‍ ഷെഫാലിയും മടങ്ങി. തകര്‍ത്തടിച്ച ഷെഫാലി 15 പന്തിലാണ് 29 റണ്‍സ് നേടിയിരുന്നു. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്. അധികം വൈകിയില്ല അടുത്ത ഓവറില്‍ ക്യാപ്റ്റനും വീണു. ജോനസെനെതിരെ അനാശവ്യ ഷോട്ടിന് മുതിര്‍ന്ന് കൗര്‍ മടങ്ങിയത്. പിന്നീട് ഒത്തുച്ചേര്‍ന്ന ജമീമ- ദീപ്തി സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഇന്നിങ്‌സിന് നെടുന്തൂണായതും ഈ ഇന്നിങ്‌സ് തന്നെ. വേദ കൃഷ്ണമൂര്‍ത്തി (9) പുറത്താവാതെ നിന്നു.

ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ സെമിയിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാന്‍, തായ്‌ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണ് കളിക്കുന്നത്.

Follow Us:
Download App:
  • android
  • ios