ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാനാവും. അഡ്‌ലെയ്ഡില്‍ 2008നുശേഷം ഇന്ത്യക്ക് ഏകദിന മത്സരം ജയിക്കാനായിട്ടില്ല.

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ നിര്‍ണായക ടോസ് ജയിച്ച ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സം കളിച്ച ടീമില്‍ ഓസ്ട്രേലിയ മൂന്ന് മാറ്റങ്ങള്‍ വരുത്തി. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയും സ്പിന്നര്‍ ആദം സാംപയും പേസര്‍ സേവിയര്‍ ബാര്‍ട്‌ലെറ്റും ഓസീസ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. ക്യാരിയും സാംപയും ബാര്‍ട്‌ലെറ്റും ഓസീസ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ജോഷ് ഫിലിപ്പും നഥാന്‍ എല്ലിസും മാത്യു കുനെമാനും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.

അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ത്യൻ പ്ലേയിംഗ് ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നും കുല്‍ദീപ് പുറത്താണ്. ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാനാവും. 

ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷാ, അലക്സ് കാരി, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക