Asianet News MalayalamAsianet News Malayalam

ബാബര്‍ അസമിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം കണ്ട് ഞെട്ടി ആരാധകര്‍, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്

വിരമിക്കല്‍ പ്രഖ്യാപനസമത്ത് സാധാരണ താരങ്ങള്‍ പറയാറുള്ള വാചകങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കുറിപ്പാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്.

Babar Azams retirement announcement stuns fans! Here is the truth
Author
First Published Sep 3, 2024, 1:45 PM IST | Last Updated Sep 3, 2024, 1:45 PM IST

കറാച്ചി: ഫോമിലല്ലാത്തതിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന പാക് സൂപ്പര്‍ താരം ബാബര്‍ അസമിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം കണ്ട് ഞെട്ടി പാക് ആരാധകര്‍. ഇന്നലെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും കുറഞ്ഞ സ്കോറിന് പുറത്തായതിന് പിന്നാലെ ബാബറിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ബാബറിന്‍റെ വിരമിക്കല്‍ പ്രഖ്യാപനമെന്ന രീതിയിലുള്ള എക്സ് പോസ്റ്റ് പ്രചരിച്ചത്. ബാബര്‍ അസം വെരിഫൈഡ് അല്ലാത്ത അക്കൗണ്ടില്‍ നിന്നായിരുന്നു വിശദമായ വിരമിക്കല്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.

വിരമിക്കല്‍ പ്രഖ്യാപനസമത്ത് സാധാരണ താരങ്ങള്‍ പറയാറുള്ള വാചകങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കുറിപ്പാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. എന്നാല്‍ വിശദമായി നോക്കിയാല്‍ സംഭവം വ്യാജനാണെന്ന് തിരിച്ചറിയാം. ബാബര്‍ അസമിന്‍റെ പേരിലുള്ള വ്യാജ എക്സ് അക്കൗണ്ടില്‍ നിന്നായിരുന്നു പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

തന്‍റെ കരിയറിലെ ഏറ്റവും മോശം കാലത്ത് കൂടിയാണ് മുൻ പാക് നായകന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ ബാബര്‍ രണ്ടാം ഇന്നിംഗ്സില്‍ 22 റണ്‍സെടുത്ത് മടങ്ങി. ടെസ്റ്റില്‍ പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയതോടെ ബാബറിനെതിരെ വിമര്‍ശനം ശക്തമായി. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 31ഉം രണ്ടാം ഇന്നിംഗ്സില്‍ 11 ഉം റണ്‍സെടുത്ത് ബാബര്‍ പു

'അതൊരു ശീലമായി', ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കപ്പെട്ടതിനെക്കുറിച്ച് മുഹമ്മദ് ഷമി

ടെസ്റ്റ് ക്രിക്കറ്റില്‍ ബാബര്‍ അവസാനമായി അര്‍ധസെഞ്ചുറിപോലും നേടിയിട്ട് 616 ദിവസങ്ങളായി. 2022 ഡിസംബറില്‍ കറാച്ചിയില്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ബാബര്‍ അവസാനം ഫിഫ്റ്റി അടിച്ചത്. കഴിഞ്ഞ 10 ടെസ്റ്റുകളില്‍ നിന്ന് 190 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios