160 പന്തിലാണ് ഹര്‍ഫഗാന 107 റണ്‍സ് നേടിയത്. ഇതില്‍ ഏഴ് ബൗണ്ടറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം വിക്കറ്റില്‍ ഷമീമ സുല്‍ത്താന (52)യ്‌ക്കൊപ്പം 93 റണ്‍സാണ് ഫര്‍ഗാന കൂട്ടിചേര്‍ത്തത്. നിഗര്‍ സുല്‍ത്താന (24), ഋതു മോണി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ധാക്ക: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. ധാക്ക, ഷേര്‍ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. ഫര്‍ഗാന ഹഖ് (107) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 49.3 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഹര്‍ലീന്‍ ഡിയോളാണ് (77) ടോപ് സ്‌കോറര്‍. നഹിദ അക്തര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു. ട്രോഫി ഇരു ടീമുകളും പങ്കിട്ടു.

മറുപടി ബാറ്റിംഗില്‍ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരുന്നത്.സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സ് മാത്രമുള്ളപ്പോല്‍ ഷെഫാലി വര്‍മ (4), യഷ്ടിക ഭാട്ടിയ (5) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. നാലാം വിക്കറ്റില്‍ സ്മൃതി മന്ഥാന (59) - ഹര്‍ലീന്‍ സഖ്യം 107 റണ്‍സ് ചേര്‍ത്തതാണ് ഇന്ത്യക്ക് തുണയായത്. സ്മൃതി പുറത്തായ ശേഷം ജമീമ റോഡ്രിഗസിന് (33) മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ഹര്‍മന്‍പ്രീത് കൗര്‍ (14), ദീപ്തി ശര്‍മ (1), അമന്‍ജോത് കൗര്‍ (10) സ്‌നേഹ് റാണ (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ഹര്‍ലീനും പുറത്തായി. 109 പന്തുകള്‍ നേരിട്ട ഹര്‍ലീന്‍ ഒമ്പത് ബൗണ്ടികള്‍ നേടി.

അവസാന രണ്ട് ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് മാത്രമായിരുന്നു ബാക്കി. ജമീമ ക്രീസിലുണ്ടായിരുന്നു. 49-ാം ഓവറില്‍ ആറ് റണ്‍സ് പിറന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍. ആദ്യ പന്തില്‍ മേഘ്‌ന സിംഗ് ഒരു റണ്‍ നേടി. അടുത്ത പന്തില്‍ ജമീമയും സിംഗിളെടുത്തു. എന്നാല്‍ മൂന്നാം പന്തില്‍ മേഘ്‌ന പുറത്തായി. 48-ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായതാഅ ഇന്ത്യക്ക് തിരിച്ചടിയായത്.

നേരത്തെ, 160 പന്തിലാണ് ഹര്‍ഫഗാന 107 റണ്‍സ് നേടിയത്. ഇതില്‍ ഏഴ് ബൗണ്ടറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം വിക്കറ്റില്‍ ഷമീമ സുല്‍ത്താന (52)യ്‌ക്കൊപ്പം 93 റണ്‍സാണ് ഫര്‍ഗാന കൂട്ടിചേര്‍ത്തത്. നിഗര്‍ സുല്‍ത്താന (24), ഋതു മോണി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ശോഭന മൊസ്താരി (23) പുറത്താവാതെ നിന്നു. ആദ്യ ഏകദിനം ബംഗ്ലാദേശ് ജയിച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. നിര്‍ണായകമായ മൂന്നാം ഏകദിനം ടൈയിലും അവസാനിച്ചു.

ഇന്റര്‍ മയാമിയുടെ രക്ഷകന്‍! മെസിയുടെ അവസാന നിമിഷ ഗോളില്‍ കണ്ണീരണിഞ്ഞ് ഡേവിഡ് ബെക്കാം - വീഡിയോ