കുല്‍ദീപ് യാദവാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരും സഹായിക്കാനുണ്ട്.

ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ ബാറ്റിംഗ് തിരിഞ്ഞെടുത്തു. അര്‍ഷ്ദീപ് സിംഗ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. താരത്തെ പുറത്തിരുത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ അമ്പരപ്പിച്ചു. മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ എന്നിവരണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും പേസ് ഡിപാര്‍ട്ട്‌മെന്റിന് കരുത്തേകും. കുല്‍ദീപ് യാദവാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരും സഹായിക്കാനുണ്ട്. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ ടീമില്‍ തുടരും. റിഷഭ് പന്ത് പുറത്തിരിക്കും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

ചാംപ്യന്‍സ് ട്രോഫി റണ്‍വേട്ടക്കാരില്‍ സച്ചിനില്ല, എന്നാല്‍ സര്‍പ്രൈസുണ്ട്! അദ്ദേഹം മറ്റൊരു ലിസ്റ്റില്‍

ബംഗ്ലാദേശ്: തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദയോയ്, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, ജാക്കര്‍ അലി, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാകിബ്, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.

പരിക്കേറ്റ പുറത്തായ ജസ്പ്രീത് ബുമ്ര ഒഴികെ, കിട്ടാവുന്ന ഏറ്റവും മികച്ച താരങ്ങളുമായിട്ടാണ് ടീം ഇന്ത്യ എത്തിയിരിക്കുന്നത്. ഞായറാഴ്ച പാകിസ്ഥാനെ നേരിടും മുന്നേ ബംഗ്ലാദേശിനെ തോല്‍പിച്ച് ആത്മവിശ്വാസം കൂട്ടണം ഇന്ത്യക്ക്. എല്ലാവരും ഒരിക്കല്‍ക്കൂടി ആകാംക്ഷയോടെ ഉറ്റു നോക്കുന്നത് നായകന്‍ രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ബാറ്റുകളിലേക്ക്. ഇരുവരുടേയും അവസാന ഏകദിന ടൂര്‍ണമെന്റായിരിക്കുമെന്നുള്ള വാര്‍ത്തകളും പരക്കുന്നുണ്ട്. ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവരാണ് ശേഷിക്കുന്നത്. ഇതില്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.