സൂപ്പര്‍ താരങ്ങളായ വിരാട് കോലിയോ ക്യാപ്റ്റന്‍ രോഹിത് ശര്‍മയൊ ഒന്നും ബിസിസിഐയുടെ ടോപ് പെര്‍ഫോര്‍മേഴ്സിന്‍റെ ലിസ്റ്റില്‍ ഇല്ല എന്നതകാണ് കതുകകരം. ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ റിഷഭ് പന്താണ്.

മുംബൈ: തലമുറ മാറ്റത്തിന് തയാറെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍. 2022 ഇന്ത്യന്‍ ടീമിലെ സീനിയറായ പല താരങ്ങള്‍ക്കും പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നപ്പോള്‍ ഏഷ്യാ കപ്പിലും പിന്നാലെ നടന്ന ടി20 ലോകകപ്പിലും ഇന്ത്യ തലകുനിച്ച് മടങ്ങി.

ഇതിനിടെ 2022ല്‍ മൂന്ന് ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് ബിസിസിഐ. സൂപ്പര്‍ താരങ്ങളായ വിരാട് കോലിയോ ക്യാപ്റ്റന്‍ രോഹിത് ശര്‍മയൊ ഒന്നും ബിസിസിഐയുടെ ടോപ് പെര്‍ഫോര്‍മേഴ്സിന്‍റെ ലിസ്റ്റില്‍ ഇല്ല എന്നതാണ് കതുകകരം. ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ റിഷഭ് പന്താണ്. 2022ല്‍ കളിച്ച ഏഴ് ടെസ്റ്റില്‍ നിന്ന് 61.81 ശരാശരിയില്‍ 680 റണ്‍സടിച്ച പന്ത് നാല് അര്‍ധസെഞ്ചുറിയും രണ്ട് സെഞ്ചുറിയും നേടി ടെസ്റ്റിലെ റണ്‍വേട്ടയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒന്നാമതാണ്. ബൗളര്‍മാരില്‍ ജസ്പ്രീത് ബുമ്രയാണ് മുന്നില്‍. അഞ്ച് മത്സരങ്ങളില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമടക്കം 22 വിക്കറ്റുകളാണ് ടെസ്റ്റില്‍ ബുമ്ര നേടിയത്.

പന്തിനോട് ധവാന്‍ പണ്ടേ പറഞ്ഞു, സൂക്ഷിച്ച് വണ്ടിയോടിക്കണം-വീഡിയോ

Scroll to load tweet…

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയവരായി ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത് സൂര്യകുമാര്‍ യാദവിനെയും ഭുവനേശ്വര്‍ കുമാറിനെയുമാണ്. 31 ടി20 മത്സരങ്ങളില്‍ 1164 റണ്‍സടിച്ച സൂര്യ രണ്ട് സെഞ്ചുറിയും ഒമ്പത് അര്‍ധസെഞ്ചുറിയും നേടി. ഭുവനേശ്വര്‍ കുമാര്‍ ആകട്ടെ 32 മത്സരങ്ങളില്‍ 37 വിക്കറ്റുകള്‍ എറിഞ്ഞിട്ടു. നാലു റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തതായിരുന്നു ഭുവിയുടെ മികച്ച ബൗളിംഗ്.

Scroll to load tweet…

ഏകദിനങ്ങളില്‍ ശ്രേയസ് അയ്യരാണ് മികച്ച താരം. 17 മത്സരങ്ങളില്‍ 55.69 ശരാശരിയില്‍ 724 റണ്‍സടിച്ച അയ്യര്‍ ഒരു സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയും നേടി. ബൗളിംഗിലാകട്ടെ 15 മത്സരങ്ങളില്‍ 24 വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് മുമ്പന്‍. 4.62 എന്ന മികച്ച ഇക്കോണമിയില്‍ പന്തെറിഞ്ഞ സിറാജ് 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

Scroll to load tweet…