ലക്‌നൗ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലാളികള്‍ക്ക് സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഉത്തര്‍പ്രദേശിലെ സഹസ്പൂരില്‍ തന്റെ വീടിന് സമീപം ദുരിതത്തിലായവര്‍ക്കാണ് ഭക്ഷണവും മാസ്‌കും വിതരണം ചെയ്തിതിരിക്കുകയാണ് ഷമി. വീഡിയോ ബിസിസിഐ ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. 

ഇരുവരും അപഹാസ്യരാകുന്നു; അഫ്രീദിക്കും ഗംഭീറിനുമെതിരെ ആഞ്ഞടിച്ച് വഖാര്‍ യൂനിസ്

ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ താരവുമൊത്തുള്ള ചൂടന്‍ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഷമിയുടെ വീഡിയോ എത്തുന്നത്. പ്രത്യേകം സ്റ്റാളൊരുക്കിയാണ് ഷമിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം.

വീഡിയോയ്‌ക്കൊപ്പം കുറിപ്പും ബിസിസിഐ നല്‍കിയിട്ടുണ്ട്. അതിങ്ങനെ... ''ഇന്ത്യയൊന്നാകെ കൊറോണ വൈറസിനെ നേരിടുമ്പോള്‍ സഹായവുമായി മുഹമ്മദ് ഷമിയും. എന്‍എച്ച് 24നു സമീപം അതിഥി തൊഴിലാളികള്‍ക്ക് വീടുകളിലേക്കുള്ള യാത്രയില്‍ മാസ്‌കും ഭക്ഷണവും വിതരണം ചെയ്യുകയാണ് അദ്ദേഹം. സഹസ്പുരിലെ തന്റെ വീടിനു സമീപം ഇതിനായി പ്രത്യേക ഭക്ഷണ വിതരണ കേന്ദ്രം തന്നെ ഷമി ആരംഭിച്ചിട്ടുണ്ട്. ഈ ദുര്‍ഘട ഘട്ടത്തില്‍ നാമെല്ലാം ഒരുമിച്ചാണ്.'' ബിസിസിഐ ട്വീറ്റ് ചെയ്തു.

ധോണി തിരിച്ചുവരുമോ..? ഉറ്റ സുഹൃത്തായി സുരേഷ് റെയ്‌ന മറുപടി പറയുന്നു

ലോക്ഡൗണിനിടെ നാട്ടിലേക്കു നടന്നുപോകവെ തന്റെ വീടിനു മുന്നില്‍വച്ച് മോഹാസല്യപ്പെട്ട അതിഥി തൊഴിലാളിയെ സഹായിച്ച സംഭവം മുമ്പ് ഷമി വിവരിച്ചിരുന്നു.