Asianet News MalayalamAsianet News Malayalam

സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പിനുണ്ടാകുമോ? 20 താരങ്ങളുടെ പട്ടിക തയ്യാറാക്കി ബിസിസിഐ

താരങ്ങളുടെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ബിസിസിഐ തയ്യാറാവില്ല. ഇന്ത്യയുടെ പ്രധാന താരങ്ങളുടെ വര്‍ക്ക്‌ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബിസിസിഐ ഫ്രാഞ്ചൈസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

bcci shortlists twenty players for 2023 ICC odi World Cup
Author
First Published Jan 1, 2023, 4:53 PM IST

മുംബൈ: 2023 ഏകദിന ലോകകപ്പിന്റെ ഭാഗമാവാന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടികയുണ്ടാക്കി ബിസിസിഐ. എന്നാല്‍ താരങ്ങള്‍ ആരൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുത്ത താരങ്ങളെ റൊട്ടേറ്റ് ചെയ്ത് കളിപ്പിക്കുമെന്നാണ് ബിസിസിഐ പറയുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചീഫ് സെലകറ്റര്‍ ചേതന്‍ ശര്‍മ, നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ മുംബൈയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി വീഡിയോ കോണ്‍ഫറെന്‍സിലൂടേയും ഭാഗമായി.

താരങ്ങളുടെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ബിസിസിഐ തയ്യാറാവില്ല. ഇന്ത്യയുടെ പ്രധാന താരങ്ങളുടെ വര്‍ക്ക്‌ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബിസിസിഐ ഫ്രാഞ്ചൈസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തില്‍ ബിസിസിഐ ഇടപെടും. ബിസിസിഐയുടെ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുമോ എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ അന്വേഷിക്കുന്നത്. ഈ മാസം പത്തിന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ ഏകദിന മത്സരങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ടി20 ടീമില്‍ അവസരം ലഭിക്കുകയും ചെയ്തു.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിംഗ്. 

ഇതിലേക്ക് നാല് താരങ്ങളെ കൂടി ഉള്‍പ്പെടുത്താനാവും ടീം മാനേജ്‌മെന്റിന്റെ പദ്ധതി. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജേഡജ എന്നിവര്‍ പരിക്ക് മാറി തിരിച്ചെത്തും. റിഷഭ് പന്തും പദ്ധതിയുടെ ഭാഗമായിരിക്കും. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

ഇന്ത്യയുടെ ടി20 സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്(വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.

റിഷഭ് പന്തിനെ കാണാന്‍ സന്ദര്‍ശകര്‍ എത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍

Latest Videos
Follow Us:
Download App:
  • android
  • ios