ലോക ക്രിക്കറ്റില്‍ ഇത്തരത്തില്‍ മുമ്പ് നാല് തവണ സംഭവിച്ചിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബോതം ന്യൂസിലന്‍ഡിന്റെ ലാന്‍സ് കെയ്ന്‍സ് ആദ്യം പുറത്താക്കി.

ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളിനെ പുറത്താക്കിയതോടെ ഒരു അപൂര്‍വ ഇന്ത്യന്‍ റെക്കോര്‍ഡ് ആര്‍ അശ്വിനെ തേടിയെത്തിയിരുന്നു. വിന്‍ഡീസ് ഇതിഹാസം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ മകനാണ് ടാഗ് നരെയ്ന്‍. ഇതോടെ അച്ഛനേയും മകനേയും പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി അശ്വിന്‍.

എന്നാല്‍ ലോക ക്രിക്കറ്റില്‍ ഇത്തരത്തില്‍ മുമ്പ് നാല് തവണ സംഭവിച്ചിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബോതം ന്യൂസിലന്‍ഡിന്റെ ലാന്‍സ് കെയ്ന്‍സ് ആദ്യം പുറത്താക്കി. പിന്നീട് മകന്‍ ക്രിസ് കെയ്ന്‍സ് ക്രിക്കറ്റിലെത്തിയപ്പോള്‍ അദ്ദേഹത്തെ പുറത്താക്കാനും ബോതമിനായി. പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ വസിം അക്രം ഇരുവരേയും പുറത്താക്കിയ മറ്റൊരു താരമാണ്. ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനേയും ടാഗ്‌നരെയ്‌നേയും ഒരിക്കല്‍ പുറത്താക്കി. ദക്ഷിണാഫ്രിക്കയുടെ സിമോണ്‍ ഹാര്‍മറിനും ഈ നേട്ടം കൈവരിക്കാനായി. ഇപ്പോള്‍ ആര്‍ അശ്വിനും.

Scroll to load tweet…

അശ്വിന്റെ ഇരട്ട പ്രഹരത്തില്‍ തകര്‍ച്ച നേരിടുകയാണ് വിന്‍ഡീസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 68 എന്ന നിലയിലാണ്. അശ്വിന് പുറമെ രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നേടിയ വിന്‍ഡീസ് ക്യാപ്ര്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജയ്‌ദേവ് ഉനദ്ഖട്, മുഹമ്മദ് സിറാജ്. 

വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, റെയ്‌മോന്‍ റീഫര്‍, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, അലിക്ക് അതനെസെ, ജോഷ്വാ ഡ സില്‍വ, ജേസണ്‍ ഹോള്‍ഡര്‍, റഖീം കോണ്‍വാള്‍, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, ജോമല്‍ വറിക്കന്‍.

മലയാളി താരം നിരാശപ്പെടുത്തി! ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് ബാറ്റിംഗ് തകര്‍ച്ച