2004-ൽ ഏകദിന അരങ്ങേറ്റം കുറിച്ച ടെയ്‌ലർ, 2021-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഐസിസിയുടെ അഴിമതി വിരുദ്ധ, ഉത്തേജക വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് 2022-ൽ താരത്തിന് മൂന്നര വർഷത്തെ വിലക്ക് നേരിടേണ്ടി വന്നു.

ഹരാരെ: ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം കളിച്ച താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ ലോകറെക്കോർഡ് മറികടന്ന് സിംബാബ്‌വെവിക്കറ്റ് കീപ്പർ ബാറ്റർ ബ്രെൻഡൻ ടെയ്‌ലർ. ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയുടെ പ്ലേയിംഗ് ഇലവനിൽ ഇറങ്ങിയതോടെയാണ് 40-കാരനായ ടെയ്‌ലർ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 22 വർഷവും 4 മാസവും (148 ദിവസം) കളിച്ചാണ് ടെയ്‌ലര്‍ സച്ചിനെ പിന്നിലാക്കിയത്.

സച്ചിൻ 22 വർഷവും 3 മാസവും (91 ദിവസം) കളിച്ചപ്പോള്‍ ശ്രീലങ്കയുടെ സനത് ജയസൂര്യ (21 വർഷം 184 ദിവസം), പാകിസ്ഥാന്‍റെ ജാവേദ് മിയാൻദാദ് (20 വർഷം 272 ദിവസം), സിംബാബ്‌വെയുടെ ഷോണ്‍ വില്യംസ് (20 വർഷം 187 ദിവസം) എന്നിവരാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കളിച്ച മറ്റ് താരങ്ങള്‍.

2004-ൽ ഏകദിന അരങ്ങേറ്റം കുറിച്ച ടെയ്‌ലർ, 2021-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഐസിസിയുടെ അഴിമതി വിരുദ്ധ, ഉത്തേജക വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് 2022-ൽ താരത്തിന് മൂന്നര വർഷത്തെ വിലക്ക് നേരിടേണ്ടി വന്നു.വിലക്ക് കാലാവധി പൂർത്തിയായതോടെ, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി 2025-ൽ ടെയ്‌ലർ വിരമിക്കൽ പിൻവലിച്ച് ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Scroll to load tweet…


ദൈർഘ്യമേറിയ കരിയറിന്‍റെ കാര്യത്തില്‍ ടെയ്‌ലർ സച്ചിനെ മറികടന്നെങ്കിലും ഏകദിനത്തിലെ പ്രധാന റെക്കോർഡുകൾ ഇപ്പോഴും സച്ചിന്‍റെ പേരിൽ ഭദ്രമാണ്. 463 ഏകദിനങ്ങളിൽ നിന്ന് 18,426 റൺസുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും സച്ചിൻ തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടുന്ന താരമെന്ന സച്ചിന്‍റെ റെക്കോർഡ് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട് അടുത്തിടെ മറികടന്നിരുന്നു. ടെസ്റ്റിൽ 15,921 റൺസുമായി സച്ചിൻ മുന്നിൽ നിൽക്കുമ്പോൾ, 1600-ഓളം റൺസ് മാത്രമാണ് റൂട്ടിന് സച്ചിന്‍റെ റെക്കോർഡ് തകർക്കാൻ ഇനി വേണ്ടത്. എന്നാൽ, ന്യൂസിലൻഡിനും പാകിസ്താനുമെതിരെ കളിച്ച അവസാന 6 ടെസ്റ്റ് മത്സരങ്ങളിൽ ഒരു സെഞ്ചുറി പോലും നേടാൻ കഴിയാതിരുന്നത് റൂട്ടിന് തിരിച്ചടിയായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക