സിഡ്‌നി: ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും. ഓസീസ് മുന്‍ താരങ്ങളായ റിക്കി പോണ്ടിംഗും ഷെയ്‌ന്‍ വോണുമാണ് ടീമുകളെ നയിക്കുന്നുന്നത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിന്‍ഡീസ് ഇതിഹാസം കോട്‌നി വാല്‍ഷുമാണ് പോണ്ടിംഗ് ഇലവനെയും വോണ്‍ ഇലവനെയും പരിശീലിപ്പിക്കുന്നത്.

Read more: സച്ചിന്‍ ഇനി പരിശീലകന്റെ വേഷത്തില്‍, കൂടെ സ്റ്റീവോയും

ഡാന്‍ ക്രിസ്റ്റ്യനും ഹോളി ഫെര്‍ലിംഗും മത്സരത്തില്‍ പങ്കെടുക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ പേസ് ജീനിയസ് വസീം അക്രം, ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ്, ഓസീസ് ഇതിഹാസങ്ങളായ മൈക്കല്‍ ക്ലാര്‍ക്ക്, ആദം ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ, മൈക്ക് ഹസി, മാത്യു ഹെയ്‌ഡന്‍ തുടങ്ങിയ വമ്പന്‍ പേരുകാര്‍ ഇരുടീമിലുമായി അണിനിരക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു.  

Read more: കാട്ടുതീ: ദുരന്തബാധിതരെ സഹായിക്കാന്‍ ഓസീസ് ഇതിഹാസങ്ങള്‍; പോണ്ടിംഗും വോണും ക്യാപ്റ്റന്‍മാര്‍

ബിഗ് ബാഷ് ടി20 ഫൈനലിന് മുന്നോടിയാണ് ഇതിഹാസ താരങ്ങളുടെ പ്രദര്‍ശന മത്സരം നടക്കുക. മത്സരത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും 'ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് ഡിസാസ്റ്റര്‍ റിലീഫ് ആന്‍ഡ് റിക്കവറി ഫണ്ടി'ന് കൈമാറും. ദുരന്തബാധിത പ്രദേശങ്ങളിലെ ക്രിക്കറ്റ് ക്ലബുകളെ സഹായിക്കാന്‍ രണ്ട് മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ബോര്‍ഡ് ഇതിനകം നീക്കിവെച്ചിട്ടുണ്ട്.