ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതില്‍ ഒരു സിക്‌സ് ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ ദാനമെന്ന് വേണമെങ്കില്‍ പറയാം.

ജയ്പൂര്‍: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തകര്‍ത്തുകൊണ്ടാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് അരങ്ങേറിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (52 പന്തില്‍ പുറത്താവാതെ 82) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കാര്യങ്ങള്‍ സുഗമമായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. കെ എല്‍ രാഹുല്‍ (44 പന്തില്‍ 58), നിക്കൊളാസ് പുരാന്‍ (41 പന്തില്‍ പുറത്താവാതെ 64) തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. 20 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതില്‍ ഒരു സിക്‌സ് ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ ദാനമെന്ന് വേണമെങ്കില്‍ പറയാം. രസകരമായ സംഭവം നടന്നത് യാഷ് താക്കൂര്‍ എറിഞ്ഞ 18-ാം ഓവറിന്റെ അവസാന പന്തുകളില്‍. ലെഗ് സൈഡില്‍ വന്ന യാഷിന്റെ പന്ത് അംപയര്‍ വൈഡ് വിളിച്ചു. എന്നാല്‍ രാഹുലിന് അക്കാര്യത്തില്‍ ഒരു സംശയം. വൈഡാണോ എന്ന് റിവ്യൂ ചെയ്യാന്‍ രാഹുല്‍ അംപയറോട് ആവശ്യപ്പെട്ടു. പരിശോധനയില്‍ തിരിച്ചടി കിട്ടിയത് രാഹുലിനും ലഖ്‌നൗവിനും തന്നെ. റിവ്യൂയില്‍ പന്ത് നോബോളാണെന്ന് തെളിഞ്ഞു. ഇതോടെ സഞ്ജുവിന് ഫ്രീ ഹിറ്റ്. അവസാന പന്ത് ബൗളറുടെ തലയ്ക്ക് മുകളിലൂടെ സഞ്ജു സിക്‌സര്‍ പായിച്ചു.

ടിം ഡേവിഡിന് റാഷിദിനെ പേടി! സ്‌ട്രൈക്ക് കൊടുക്കാതെ തിലക്; വിമര്‍ശനങ്ങള്‍ക്കിടെ ഹാര്‍ദിക്കിന്റെ ന്യായീകരണം

റിവ്യൂ ചെയ്യാനുള്ള തീരുമാനത്തിലൂടെ വലിയ ട്രോളാണ് രാഹുലിനെതിരെ ഉണ്ടായത്. അനാവശ്യമായി റിവ്യൂ ചെയ്ത് ശിക്ഷയേറ്റുവാങ്ങിയെന്നാണ് ആരാധകരുടെ പരിഹാസം. രാഹുലിന് മാത്രം സാധിക്കുന്നതെന്ന് മറ്റൊരു പക്ഷം. എന്തായാലും എക്‌സില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മോശം തുടക്കമായിരുന്നു ലഖ്നൗവിന്. 11 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ക്വിന്റണ്‍ ഡി കോക്ക് (4), ദേവ്ദത്ത് പടിക്കല്‍ (0), ആയുഷ് ബദോനി (1) എന്നിവരാണ് മടങ്ങിയത്. പിന്നീട് ദീപക് ഹൂഡ (26) രാഹുല്‍ സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൂഡയെ പുറത്താക്കി ചാഹല്‍ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ രാഹുല്‍ - പുരാന്‍ സഖ്യം ക്രീസില്‍ ഉറച്ചതോടെ ലഖ്നൗ വിജയം സ്വപ്നം കണ്ടു. ഇരുവരും 85 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സന്ദീപ് ശര്‍മ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. രാഹുല്‍ പുറത്ത്. തുടര്‍ന്നെത്തിയ മാര്‍കസ് സ്റ്റോയിനിസിനെ (3) അശ്വിനും തിരിച്ചയച്ചു. പുരാനൊപ്പം ക്രുനാല്‍ പാണ്ഡ്യ (3) പുറത്താവാതെ നിന്നു. സന്ദീപിന്റെ സ്പെല്ലാണ് മത്സരത്തില്‍ നിര്‍ണായകമായത്. മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. അശ്വിന്‍, നന്ദ്രേ ബര്‍ഗര്‍, ചാഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.