അടിസ്ഥാനവിലയായ 30 ലക്ഷം രൂപക്കാണ് പേസറായ കുല്‍ദീപ് യാദവിനെ ചെന്നൈ ടീമിലെടുത്തത്.

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് ബെര്‍ത്തിനായുള്ള പോരാട്ടം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കവെ പരിക്കിനെത്തുടർന്ന് പുറത്തായ പേസര്‍ ഖലീല്‍ അഹമ്മദിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇടംകൈയ്യൻ പേസറായിരുന്ന ഖലീൽ അഹമ്മദിന് പകരം കുൽദിപ് യാദവിനെയാണ് ചെന്നൈ ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്‍റെ മുന്‍ താരമാണ് കുല്‍ദിപ് യാദവ്. അടിസ്ഥാനവിലയായ 30 ലക്ഷം രൂപക്കാണ് പേസറായ കുല്‍ദിപ് യാദവിനെ ചെന്നൈ ടീമിലെടുത്തത്. 2021-ൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ച കുല്‍ദിപ് യാദവ് ചെന്നൈയുടെ ഡെത്ത് ഓവർ ബൗളിംഗിൽ മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

അതേസമയം, നിയമക്കുരുക്കില്‍പ്പെട്ട് ഐപിഎല്ലിന് വരാന്‍ കഴിയാതിരുന്ന ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാരയുടെ പകരം ഇംഗ്ലീഷ് പേസര്‍ റിച്ചാർഡ് ഗ്ലീസണെ ആർസിബി ടീമിലെടുത്തു. ഫിറ്റ്‌നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ലങ്കൻ ബോർഡ് എൻഒസി നിഷേധിച്ചതോടെ നുവാൻ തുഷാര കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് നീണ്ടുപോയതോടെ സീസൺ നഷ്ടമാകുമെന്ന് ഉറപ്പായ താരം ഒടുവിൽ പരാതി പിൻവലിച്ച് ലങ്കൻ ബോർഡിനോട് മാപ്പപേക്ഷിച്ചു. ഇതോടെ ഒഴിവു വന്ന സ്ഥാനത്തേക്ക് 1.6 കോടി രൂപ നൽകിയാണ് ഇംഗ്ലീഷ് താരം റിച്ചാർഡ് ഗ്ലീസണെ ബെംഗളൂരു ടീമിലെടുത്തത്.

ഇംഗ്ലണ്ടിനായി ആറ് ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗ്ലീസണ് ഐപിഎല്ലിൽ ചെന്നൈയ്ക്കും മുംബൈയ്ക്കും വേണ്ടി കളിച്ചുള്ള അനുഭവസമ്പത്തുണ്ട്. ഡെത്ത് ഓവറുകളിലെ കൃത്യതയാർന്ന യോർക്കറുകളാണ് ഗ്ലീസണിന്‍റെ കരുത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക