Asianet News MalayalamAsianet News Malayalam

മുന്‍നിര തകര്‍ന്നെങ്കിലും കോണ്‍വെ തുണയായി; ഓസീസിനെതിരെ ആദ്യ ടി20യില്‍ കിവീസിന് മികച്ച സ്‌കോര്‍

ഒരു ഘട്ടത്തില്‍ മൂന്നിന് 19 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലന്‍ഡിനെയാണ് കൊണ്‍വെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കിവീസ് മുന്‍നിര താരങ്ങള്‍ പാടെ നിരാശപ്പെടുത്തിയിരുന്നു.

Devon Conway led Kiwis to good total against Australia
Author
Christchurch, First Published Feb 22, 2021, 1:28 PM IST

ക്രൈസ്റ്റ്ചര്‍ച്ച്: ഡെവോണ്‍ കോണ്‍വെ പുറത്താവാതെ നേടിയ 99 റണ്‍സിന്റെ കരുത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ മൂന്നിന് 19 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലന്‍ഡിനെയാണ് കൊണ്‍വെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കിവീസ് മുന്‍നിര താരങ്ങള്‍ പാടെ നിരാശപ്പെടുത്തിയിരുന്നു. ജേ റിച്ചാര്‍ഡ്‌സണ്‍, ഡാനിയേല്‍ സാംസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആരോണ്‍ ഫിഞ്ചാണ് (1) പുറത്തായത്. താരത്തെ ടിം സൗത്തി കോണ്‍വെയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഒടുുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് നിലയിലാണ് ഓസീസ്. മാത്യു വെയ്ഡ് (2), ജോഷ് ഫിലിപ്പ് (0) എന്നിവരാണ് ക്രീസില്‍.

മാര്‍ട്ടിന്‍ ഗപിറ്റില്‍ (0), ടിം സീഫെര്‍ട്ട് (1), കെയ്ന്‍ വില്യംസണ്‍ (12) എന്നിവര്‍ പുറത്തായ ശേഷമായിരുന്നു കോണ്‍വെ ഷോ. 59 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് സിക്‌സിന്റേയും 10 ഫോറിന്റേയും സഹായത്തോടെയാണ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ഗ്ലെന്‍ ഫിലിപ്പ് (30), ജയിംസ് നീഷാം (26) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. 

അവസാന പന്ത് നേരിടുമ്പോള്‍ 98 റണ്‍സുണ്ടായിരുന്നു കോണ്‍വെയ്ക്ക്. എന്നാല്‍ ആ പന്തില്‍ ഒരു റണ്‍സ് മാത്രമാണ് നേടാനായത്. അതോടെ അര്‍ഹിച്ച സെഞ്ചുറിയും നഷ്ടമായി. മിച്ചല്‍ സാന്റ്‌നര്‍ (7) പുറത്താവാതെ നിന്നു. സാംസ്, റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്ക് പുറമെ മാര്‍കസ് സ്റ്റോയിനിസ് ഒരു വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങാണ് പരമ്പരയിലുള്ളത്.

Follow Us:
Download App:
  • android
  • ios