ഇന്ത്യന്‍ യുവനിര പാക്കിസ്ഥാനെതിരെ ഫൈനലിന് ഇറങ്ങുമ്പോള്‍ മറ്റൊരു കൗതുകകരമായ വസ്തുത കൂടിയുണ്ട്. 10 വര്‍ഷം മുമ്പ് സിംഗപ്പൂരില്‍ നടന്ന എമേര്‍ജിംഗ് ഏഷ്യാ കപ്പിന്‍റെ ഫൈനലിലും ഇന്ത്യയുടം പാക്കിസ്ഥാനുമാണ് ഏറ്റുമുട്ടിയത്. അണ്ടര്‍ 23- ഫോര്‍മാറ്റില്‍ അന്ന് കളിച്ച താരങ്ങളെല്ലാം ഇന്ന് ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാണ്.

ഗോള്‍: എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ ടീം ഇന്ന് പാക്കിസ്ഥാന്‍ എ ടീമിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ സായ് സുദര്‍ശന്‍റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ എ പാക്കിസ്ഥാന്‍ എ ടീമിനെ തകര്‍ത്തിരുന്നു. സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. പാക്കിസ്ഥാനാകട്ടെ ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്താണ് ഫൈനലിലെത്തിയത്.

പിഎസ്എല്ലില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങളാണ് പാക്കിസ്ഥാന്‍ ടീമിന്‍റെ കരുത്തെങ്കില്‍ ഐപിഎല്ലിലെ യുവനിരയാണ് ഇന്ത്യയുടെ കരുത്ത്. ക്യാപ്റ്റന്‍ യാഷ് ദുള്ളും ധ്രുവ് ജൂറെലും സായ് സുദര്‍ശനും അഭിഷേക് ശര്‍മയും അടങ്ങുന്ന ബാറ്റിംഗ് നിരയും ഹങ്കരേക്കറും ഹല്‍ഷിത് റാണയും നിഷാന്ത് സിന്ധുവും അടങ്ങുന്ന ബൗളിംഗ് നിരയിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ട് മണിക്കാണ് കിരീടപ്പോരാട്ടം തുടങ്ങുക.

Scroll to load tweet…

ഇന്ത്യന്‍ യുവനിര പാക്കിസ്ഥാനെതിരെ ഫൈനലിന് ഇറങ്ങുമ്പോള്‍ മറ്റൊരു കൗതുകകരമായ വസ്തുത കൂടിയുണ്ട്. 10 വര്‍ഷം മുമ്പ് സിംഗപ്പൂരില്‍ നടന്ന എമേര്‍ജിംഗ് ഏഷ്യാ കപ്പിന്‍റെ ഫൈനലിലും ഇന്ത്യയും പാക്കിസ്ഥാനുമാണ് ഏറ്റുമുട്ടിയത്. അണ്ടര്‍ 23- ഫോര്‍മാറ്റില്‍ അന്ന് കളിച്ച താരങ്ങളെല്ലാം ഇന്ന് ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാണ്.

പാക് ടീമില്‍ അന്ന് കളിച്ച മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം എന്നിവര്‍ ഇന്നത്തെ പാക് ടീമിന്‍റെ നട്ടെല്ലാണ്. ഇന്ത്യക്കായി കളിച്ച കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര എന്നിവരാകട്ടെ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗങ്ങളും. മലയാളി താരം സന്ദീപ് വാര്യരും അന്ന് ഫൈനലില്‍ ഇന്ത്യക്കായി കളിച്ചിരുന്നു.ബുമ്ര ടീമിലുണ്ടായിരുന്നെങ്കിലും ഫൈനലില്‍ കളിച്ചിരുന്നില്ല.

Scroll to load tweet…

കിട്ടിയ അവസരം മുതലാക്കിയില്ല, ഇഷാന്‍ കിഷനെതിരെ വിമര്‍ശനവുമായി സഹീര്‍ ഖാന്‍

2013 സിംഗപ്പൂരില്‍ നടന്ന എമേര്‍ജിംഗ് ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 159 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ക്യാപ്റ്റനായിരുന്ന സൂര്യകുമാര്‍ യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങി. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കെ എല്‍ രാഹുലിന്‍റെയും(93), മന്‍പ്രീത് ജുനേജയുടെയും(51) അര്‍ധസെഞ്ചുറികളുടെ മികവില്‍ അനായാസം ലക്ഷ്യത്തിലെത്തി.

2013ല്‍ നടന്ന ഏമേര്‍ജിംഗ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലിന്‍റെ സ്കോര്‍ കാര്‍ഡ് കാണാം.