Asianet News MalayalamAsianet News Malayalam

Hardik Pandya : ബാറ്റും ബോളും കൊണ്ട് പാണ്ഡ്യാവതാരം; അപൂര്‍വ നേട്ടവുമായി ഹാർദിക് പാണ്ഡ്യ

ഏകദിനത്തിലും ട്വന്‍റി 20യിലും ഒരേ മത്സരത്തിൽ അർധസെ‌ഞ്ചുറിയും നാല് വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം ഹാർദിക്കിന് 

ENG vs IND 3rd ODI Hardik Pandya created record with four wicket haul and fifty at Emirates Old Trafford
Author
Manchester, First Published Jul 18, 2022, 9:27 AM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍(ENG vs IND 3rd ODI) ഹാർദിക് പാണ്ഡ്യയുടെ(Hardik Pandya) ഓൾറൗണ്ട് മികവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഏകദിനത്തിലും ട്വന്‍റി 20യിലും ഒരേ മത്സരത്തിൽ അർധസെ‌ഞ്ചുറിയും നാല് വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം ഹാർദിക് സ്വന്തമാക്കി.

ഹാർദിക് പാണ്ഡ്യ ഏഴ് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി ജേസൺ റോയ്, ബെൻ സ്റ്റോക്സ്, ജോസ് ബട്‍ലർ, ലിയം ലിവിംഗ്സ്റ്റൺ എന്നിവരുടെ വിക്കറ്റുകൾ സ്വന്തമാക്കി. ഏഴോവറിൽ മൂന്നും മെയ്ഡനായിരുന്നു. ബാറ്റിംഗിന് എത്തിയപ്പോൾ തകർച്ചയിലേക്ക് വീഴുകയായിരുന്ന ഇന്ത്യയെ കരകയറ്റിയതും ഹാർദിക്കിന്‍റെ ബാറ്റിംഗ് കരുത്തായിരുന്നു. 55 പന്തിൽ പത്ത് ഫോറുകളോടെ 71 റൺസെടുത്താണ് ഹാർദിക്ക് മടങ്ങിയത്. അഞ്ചാം വിക്കറ്റിൽ റിഷഭ് പന്തിനൊപ്പം 132 റൺസിന്‍റെ നിർണായക കൂട്ടുകെട്ടുമുണ്ടാക്കി.  

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് വിസ്‌മയ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തമായി. നിര്‍ണായകമായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റിഷഭ് പന്ത് 113 പന്തിൽ പുറത്താവാതെ 125* റൺസെടുത്തു. ഹാര്‍ദിക് പാണ്ഡ്യ(55 പന്തില്‍ 71) റിഷഭിന് മികച്ച പിന്തുണ നല്‍കി. റിഷഭ് പന്ത് കളിയിലെയും ഹാര്‍ദിക് പാണ്ഡ്യ പരമ്പരയിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

Rishabh Pant : വിമര്‍ശകരുടെ വായടപ്പിച്ച സെഞ്ചുറി; ധോണിക്ക് പോലുമില്ലാത്ത നേട്ടവുമായി റിഷഭ് പന്ത്

Follow Us:
Download App:
  • android
  • ios