ഇന്ത്യൻ പര്യടനത്തിനിടെ പരിക്കേറ്റ ആർച്ചറിന് ഐപിഎൽ പതിനാലാം സീസണ്‍ നഷ്‌ടമായിരുന്നു. 

ലണ്ടന്‍: കൈമുട്ടിന് പരിക്കേറ്റ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ ഇന്ന് ശസ്‌ത്രക്രിയക്ക് വിധേയനാവും. കഴിഞ്ഞ ദിവസം കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിനായുള്ള മത്സരത്തിനിടെയാണ് ആർച്ചറിന് പരിക്കേറ്റത്. 

നേരത്തേ, ഇന്ത്യൻ പര്യടനത്തിനിടെ പരിക്കേറ്റ ആർച്ചറിന് ഐപിഎൽ പതിനാലാം സീസണ്‍ നഷ്‌ടമായിരുന്നു. ശസ്‌‌ത്രക്രിയക്ക് വിധേയനാവുന്നതോടെ അടുത്തമാസം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും ആർച്ചറിന് കളിക്കാൻ കഴിഞ്ഞേക്കില്ല. ഓഗസ്റ്റ് നാലിനാണ് പരമ്പര തുടങ്ങുക. ജൂണ്‍ രണ്ടിന് ന്യൂസിലന്‍ഡിന് എതിരെ ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ആര്‍ച്ചറെ ഉള്‍പ്പെടുത്തിയിട്ടില്ല. ആഷസ് പരമ്പരയ്‌ക്ക് മുൻപ് പരിക്ക് മാറി തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് സ്റ്റാര്‍ പേസര്‍. 

2020 ജൂണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്‌ പരമ്പരക്കിടെയും വലത് കൈമുട്ടിലെ പരിക്ക് ആർച്ചറെ അലട്ടിയിരുന്നു. തുടർന്ന് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിൽ ആർച്ചർക്ക് വിശ്രമം അനുവദിച്ചിരുന്നു. 

കിവീസിനെതിരായ ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട്(നായകന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ജയിംസ് ബ്രെയ്സി, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, സാക്ക് ക്രൗലി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ക്രൈഗ് ഒവര്‍ട്ടന്‍, ഒലീ പോപ്, ഒലീ റോബിൻസണ്‍, ഡോം സിബ്ലി, ഒലി സ്റ്റോണ്‍, മാര്‍ക്ക് വുഡ്. 

'ക്യാപ്റ്റൻ സ്ഥാനം നിലനിർത്തുക മാത്രമായിരുന്നു ഗാംഗുലിയുടെ ലക്ഷ്യം'; ആഞ്ഞടിച്ച് ഗ്രെഗ് ചാപ്പൽ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona