Asianet News MalayalamAsianet News Malayalam

പരമ്പര തൂത്തുവാരാന്‍ ഇംഗ്ലണ്ട്, മുഖം രക്ഷിക്കാന്‍ അയര്‍ലന്‍ഡ്; മൂന്നാം ഏകദിനം നാളെ

സതാംപ്‌ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്‌ക്കാണ് മത്സരം

England vs Ireland 3rd ODI at The Rose Bowl Southampton Preview
Author
Southampton, First Published Aug 3, 2020, 10:57 AM IST

സതാംപ്‌ടണ്‍: ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മിലുള്ള അവസാന ഏകദിനം ചൊവ്വാഴ്‌ച നടക്കും. സതാംപ്‌ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്‌ക്കാണ് മത്സരം. ആദ്യ രണ്ട്  മത്സരങ്ങളിലും അനായാസം ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

ആദ്യ ഏകദിനം: ബില്ലി ഷോ

അയർലൻഡിന് എതിരായ ഒന്നാം ഏകദിനത്തിൽ അനായാസമായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഡേവിഡ് വില്ലിയുടെ കരുത്തില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് വിജയിച്ചു. 173 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 28-ാം ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബാറ്റിംഗില്‍ സാം ബില്ലിങ്സ് 67* റണ്‍സുമായി തിളങ്ങി. നായകന്‍ ഓയിന്‍ മോര്‍ഗന്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു. വില്ലിയായിരുന്നു കളിയിലെ താരം. 

രണ്ടാം ഏകദിനം: ബെയര്‍സ്റ്റോ ത്രില്ലര്‍

രണ്ടാം ഏകദിനം നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 121 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 32.3 ഓവറില്‍ വിജയത്തിലെത്തി. 41 പന്തില്‍ 82 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയാണ് ഇംഗ്ലണ്ട് ജയത്തിന് അടിത്തറയിട്ടത്. 47 റണ്‍സെടുത്ത ഡേവിഡ് വില്ലിയും 46 റണ്‍സുമായി സാം ബില്ലിംഗ്‌സും നിര്‍ണായകമായി. ബെയര്‍സ്റ്റോയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

'ധോണി ഇന്ത്യക്കായി അവസാന മത്സരം കളിച്ചുകഴിഞ്ഞു'; ആരാധകരെ കരയിക്കും നെഹ്‌റയുടെ വാക്കുകള്‍

ഐപിഎല്‍ സെപ്തംബര്‍ 19 ന് തുടങ്ങും, യുഎഇയിൽ നടത്താൻ സർക്കാർ അനുമതി; ചൈനീസ് സ്‌പോൺസറെ മാറ്റില്ല

Follow Us:
Download App:
  • android
  • ios