Asianet News MalayalamAsianet News Malayalam

ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ടോസ്, ഇരുടീമിലും മാറ്റങ്ങള്‍; സര്‍പ്രൈസൊരുക്കി ടീം ഇന്ത്യ

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ജോസ് ബട്‌ലര്‍ക്ക് പകരം ഒല്ലി പോപ് ടീമിലെത്തി. സാം കറന്‍ ക്രിസ് വോക്‌സിന് വഴിമാറി കൊടുത്തു.

England won the toss against India in Fourth Test
Author
London, First Published Sep 2, 2021, 3:13 PM IST

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഓവലില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ജോസ് ബട്‌ലര്‍ക്ക് പകരം ഒല്ലി പോപ് ടീമിലെത്തി. സാം കറന്‍ ക്രിസ് വോക്‌സിന് വഴിമാറി കൊടുത്തു. 

ഇന്ത്യയും രണ്ട് മാറ്റം വരുത്തി. ഉമേഷ് യാദവ്, ഷാര്‍ദുള്‍ താക്കൂര്‍ എന്നിവര്‍ ടീമിലെത്തി. ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് പുറത്തായത്. പരിക്കാണ് ഷമിക്ക് വില്ലനായത്. അശ്വിന്‍ ഒരിക്കല്‍കൂടി പുറത്തായി. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാര്‍ദുള്‍ താക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്. 

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട്, ഒല്ലി പോപ്, ജോണി ബെയര്‍സ്‌റ്റോ, മൊയീന്‍ അലി, ക്രിസ് വോക്‌സ്, ക്രെയ്ഗ് ഓവര്‍ടണ്‍, ഒല്ലി റോബിന്‍സണ്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍.

Follow Us:
Download App:
  • android
  • ios