നാലാം ഇന്നിംഗ്സില്‍ എത്ര വലിയ വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചാലും ഞങ്ങൾ അത് അടിച്ചെടുക്കാന്‍ ശ്രമിക്കും. ലോകത്തെ എല്ലാവര്‍ക്കും അക്കാര്യം അറിയാമെന്നാണ് ഞാന്‍ കരുതുന്നത്.

ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താര ഹാരി ബ്രൂക്ക്. ആദ്യ ഇന്നിംഗ്സില്‍ 180 റണ്‍സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ എത്ര വലിയ വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചാലും ഇംഗ്ലണ്ട് അത് പിന്തുടരുമെന്ന് ലോകത്തിന് മുഴുവന്‍ അറിയാമെന്ന് ഹാരി ബ്രൂക്ക് പറഞ്ഞു.

നാലാം ഇന്നിംഗ്സില്‍ എത്ര വലിയ വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചാലും ഞങ്ങൾ അത് അടിച്ചെടുക്കാന്‍ ശ്രമിക്കും. ലോകത്തെ എല്ലാവര്‍ക്കും അക്കാര്യം അറിയാമെന്നാണ് ഞാന്‍ കരുതുന്നത്. നാലാം ദിനം രാവിവെ ഇംഗ്ലണ്ടിന് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളതെന്നും ആദ്യ സെഷനില്‍ തന്നെ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുകയെന്നും മൂന്നാം ദിനത്തിലെ കളിക്കുശേഷം ഹാരി ബ്രൂക്ക് പറഞ്ഞു. ഇപ്പോള്‍ ഇന്ത്യക്കാണ മുന്‍തൂക്കമെന്നത് ശരിയാണ്. എന്നാല്‍ നാലാം ദിനം ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നേടാനായാല്‍ കളി എങ്ങോട്ട് വേണമെങ്കിലും തിരിയാം.

ഞങ്ങളുടെ ഇന്നിംഗ്സനൊടുവിലും അത്തരമൊരു കൂട്ടത്തകര്‍ച്ച എല്ലാവരും കണ്ടതാണ്. എല്ലാം വളരെ പെട്ടെന്നാണ് മാറിമറിയാറുള്ളത്. ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ സെ‍ഞ്ചുറി നേടണമെന്ന ദൃഢനിശ്ചയും എനിക്കുണ്ടായിരുന്നു. ആദ്യ ടെസ്റ്റില്‍ പൂജ്യത്തിനും 99നും പുറത്തായതിന്‍റെ നിരാശയും ഉണ്ടായിരുന്നു. അതിനു മുമ്പൊരിക്കലും ഞാന്‍ 90കളില്‍ പുറത്തായിട്ടില്ല. മത്സരത്തില്‍ ജാമി സ്മിത്തിന്‍റെ പ്രത്യാക്രമണമാണ് കുറച്ചു നേരത്തേക്ക് എങ്കിലും ഇംഗ്ലണ്ടിന് മത്സരത്തില്‍ ആധിപത്യം നല്‍കിയതെന്നും ബ്രൂക്ക് പറഞ്ഞു. മത്സരത്തില്‍ ബ്രൂക്ക് 158 റണ്‍സെടുത്തതിനൊപ്പം ജാമി സ്മിത്തിനൊപ്പം 300 റൺസ് കൂട്ടുകെട്ടിലും പങ്കാളിയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 180 റണ്‍സ് ലീഡ് നേടിയ ഇന്ത്യ 64-1 എന്ന സ്കോറിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക