യുവതി ചെയ്തത് അല്‍പം കടന്ന കൈയായിപ്പോയെന്നാണ് ആരാധകരുടെ പ്രതികരണം. ബോളിവുഡ് നടിയും കോലിയുടെ ഭാര്യയുമായ അനുഷ്ക ശര്‍മയെ ടാഗ് ചെയ്തുകൊണ്ടാണ് യുവതിയുടെ ലിപ് കിസ് വീഡിയോയുടെ ട്വീറ്റിന് പലരും മറുപടി നല്‍കുന്നത്.

ദില്ലി: ദില്ലിയിലെ മാഡം തുസാഡ്സ് മ്യൂസിയത്തിലെ വിരാട് കോലിയുടെ മെഴുകു പ്രതിമയുടെ ചുണ്ടില്‍ ചുംബിച്ച് യുവതി. കഴിഞ്ഞ ദിവസമാണ് കോലിയുടെ പ്രതിമയില്‍ ലിപ് കിസ് നടത്തുന്ന ആരാധികയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ പ്രതിമയുടെ ചുണ്ടില്‍ ചുംബിച്ച യുവതിയുടെ പ്രവര്‍ത്തി വിരാട് കോലി ആരാധകര്‍ക്ക് അത്ര ദഹിച്ചിട്ടില്ല.

യുവതി ചെയ്തത് അല്‍പം കടന്ന കൈയായിപ്പോയെന്നാണ് ആരാധകരുടെ പ്രതികരണം. ബോളിവുഡ് നടിയും കോലിയുടെ ഭാര്യയുമായ അനുഷ്ക ശര്‍മയെ ടാഗ് ചെയ്തുകൊണ്ടാണ് യുവതിയുടെ ചുംബന വീഡിയോയുടെ ട്വീറ്റിന് പലരും മറുപടി നല്‍കുന്നത്. സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സെലിബ്രിറ്റികളാണ് വിരാട് കോലിയും അനുഷ്ക ശര്‍മയും. മകള്‍ വാമികയുടെ ചിത്രങ്ങള്‍ പോലും പകര്‍ത്തുന്നത് ഇരുവരും പലപ്പോഴും വിലക്കാറുണ്ട്.

Scroll to load tweet…

കഴിഞ്ഞ വര്‍ഷം വിരാട് കോലിയുടെ ഹോട്ടല്‍ മുറിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഒരു ആരാധകന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെതിരെ കോലി പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. വ്യക്തികളുടെ സ്വകാര്യത മാനിക്കണമെന്നും അവരെ എന്‍റര്‍ടെയ്ന്‍മെന്‍റ് ഉപാധിയായി മാത്രം കാണരുതെന്നും കോലി പറഞ്ഞിരുന്നു. എന്തായാലും വൈറലാവാന്‍ വേണ്ടി കോലിയുടെ പ്രതിമയുടെ ചുണ്ടില്‍ ചുംബിച്ച യുവതിക്ക് പക്ഷെ അത്ര നല്ല പ്രതികരണമല്ല ആരാധകരുടെ ഭാഗത്തുനിന്നുണ്ടായത്.

Scroll to load tweet…
Scroll to load tweet…

കഴിഞ്ഞ ദിവസം ബോളിവുഡ് നന്‍ ആദിത്യ റോയ് കപൂറിനൊപ്പം സെല്‍ഫി എടുക്കാനെത്തിയ യുവതി താരത്തിന്‍റെ അനുമതി ചോദിക്കാതെ ചുംബിച്ചത് വിവാദമായിരുന്നു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷം ദില്ലിയിലാണ് വിരാട് കോലിയുള്ളത്. മൂന്നാം ടെസ്റ്റിനായി കോലി വൈകാതെ ഇന്‍ഡോറിലേക്ക് പോകും.ആദ്യ രണ്ട് ടെസ്റ്റിലും ഫോമിലാവാന്‍ കഴിയാതിരുന്ന കോലിയില്‍ നിന്ന് വലിയൊരു ഇന്നിംഗ്സാണ് ആരാധകര്‍ ഇന്‍ഡോറില്‍ പ്രതീക്ഷിക്കുന്നത്.

Scroll to load tweet…
Scroll to load tweet…