ഐപിഎല്‍ പൂര്‍ത്തിയാക്കിയശേഷം കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാന്‍ മാലദ്വീപിലേക്ക് പോയ രോഹിത് മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരമ്പര പൂര്‍ത്തിയായ ശേഷം ലണ്ടനിലേക്ക് പോകും.

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനായി(India vs England) ഇന്ന് പുലര്‍ച്ചെ ലണ്ടനിലേക്ക് പോയ ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാത്തത്(Rohit Sharma)ചര്‍ച്ചയാക്കി ആരാധകര്‍. ഇന്ത്യന്‍ താരങ്ങളെല്ലാം മുംബൈയില്‍ നിന്ന് പുറപ്പെടുന്നതിന്‍റെയും ലണ്ടനിലെത്തിയതിന്‍റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നെങ്കിലും ഈ ചിത്രങ്ങളിലൊന്നും രോഹിത് ഇല്ലാതിരുന്നത് താരത്തിന് പരിക്കാണോ എന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായി.

എന്നാല്‍ രോഹിത്തിന് പരിക്കൊന്നുമില്ലെന്നും ഈ മാസം 20ന് ബെംഗലൂരുവില്‍ നിന്ന് രോഹിത് ലണ്ടനിലേക്ക് പോകുമെന്നും സ്പോര്‍ട്സ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. എന്തുകൊണ്ടാണ് ഇന്ത്യന്‍ സംഘത്തിനൊപ്പം രോഹിത് പോവാതിരുന്നത് എന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നുമില്ല. അതേസമയം, രോഹിത് ഇന്നലെ ഗല്ലി ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഈ പ്രതിരോധത്തിന് മുന്നില്‍ പൂജാരയും ദ്രാവിഡും തോല്‍ക്കും, ആദ്യ റണ്ണെടുക്കാന്‍ യശസ്വി നേരിട്ടത് 54 പന്തുകള്‍

Scroll to load tweet…

ഇത് താരത്തിന് പരിക്കില്ലെന്നതിന് തെളിവാണെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്‍ പൂര്‍ത്തിയാക്കിയശേഷം കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാന്‍ മാലദ്വീപിലേക്ക് പോയ രോഹിത് മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരമ്പര പൂര്‍ത്തിയായ ശേഷം ലണ്ടനിലേക്ക് പോകും.

സഞ്ജു ഇന്ത്യന്‍ ടീമിലെത്തിയിട്ട് 7 വര്‍ഷം, ഇതുവരെ കളിച്ചത് 13 മത്സരങ്ങള്‍

കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത മാസം ഒന്നുമുതല്‍ ഇന്ത്യയും ഇംഗ്ലണ്ടും ബര്‍മിംഗ്‌ഹാമില്‍ കളിക്കുക. ഇതിനുശേഷം മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. ടെസ്റ്റിന് മുമ്പ് ഈ മാസം 24 മുതല്‍ 27വരെ ലെസിസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യ ചതുര്‍ദിന പരിശീലന മത്സരം കളിക്കും. ഇന്ത്യ പരിശീലന മത്സരം കളിക്കുമ്പോള്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കളിക്കും. 26നും 28നുമാണ് രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പര.

Scroll to load tweet…