ആദ്യ ഇലവനില്‍ അഞ്ച് മാറ്റം വരുത്തിയ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനത്തെ അതി ഗംഭീരമെന്ന് വിശേഷിപ്പിച്ച് കമന്‍റേറ്ററായ സഞ്ജയ് മഞ്ജരേക്കര്‍ എക്സില്‍ രംഗത്തെത്തി.

മുംബൈ: ഏഷ്യാ കപ്പില്‍ ഫൈനലുറപ്പിച്ച ഇന്ത്യ ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ച് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയപ്പോള്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇന്ത്യയുടെ ആദ്യ ഇലവനിലെത്തിയത്.

ആദ്യ ഇലവനില്‍ അഞ്ച് മാറ്റം വരുത്തിയ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനത്തെ അതി ഗംഭീരമെന്ന് വിശേഷിപ്പിച്ച് കമന്‍റേറ്ററായ സഞ്ജയ് മഞ്ജരേക്കര്‍ എക്സില്‍ രംഗത്തെത്തി. അതിഗംഭീര സെലക്ഷന്‍, ഈ സെലക്ഷനിലൂടെ ബാക്കി എല്ലാറ്റിനുമപരി ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനമെന്ന സന്ദേശമാണ് ടീം മാനേജ്മെന്‍റ് നല്‍കുന്നത് എന്നായിരുന്നു മ‍ഞ്ജരേക്കറുടെ പോസ്റ്റ്.

ബാബറിനെ പൊരിച്ച് ഗംഭീര്‍, പാക്കിസ്ഥാന്‍ പുറത്താകാന്‍ കാരണം മോശം ക്യാപ്റ്റന്‍സി

എന്നാല്‍ മ‍ഞ്ജരേക്കറുടെ അഭിനന്ദനത്തിന് ആരാധകരില്‍ നിന്ന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചത്. പ്ലേയിംഗ് ഇലവനില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവര്‍ ഇടം നേടിയതോടെ മുംബൈ ലോബി വെളുപ്പിക്കാന്‍ വേണ്ടിയെത്തിയെന്നാണ് ആരാധകര്‍ മഞ്ജരേക്കര്‍ക്ക് മറുപടിയുമായി എത്തിയത്.

Scroll to load tweet…

ഇന്ത്യന്‍ ക്രിക്കറ്റ് അല്ല മുംബൈ ലോബിക്കാണ് പരിഗണനയെന്നാണ് ഈ തീരുമാനം തെളിയിക്കുന്നതെന്നും അല്ലായിരുന്നെങ്കില്‍ വിരാട് കോലിക്ക് വിശ്രമം അനുവദിക്കില്ലായിരുന്നുവെന്നും തിലക് വര്‍മയെക്കാള്‍ ടീമില്‍ കൂടുതല്‍ സ്ഥാനം അര്‍ഹിക്കുന്നത് കോലിയാണെന്നും ആരാധകര്‍ മറുപടി നല്‍കി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക