1960ല്‍ ഗാബയില്‍ ടൈ ആയ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യക്ക് മുമ്പ് വിന്‍ഡിസീനെതിരെ ഈ നേട്ടം സ്വന്തമാക്കിയ ടീം.
ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ടീം ഇന്ത്യ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ബാറ്റെടുത്തവരെല്ലാം തിളങ്ങിയ മത്സരത്തില്‍ വിന്‍ഡീസിനെതിരെ ആദ്യ അഞ്ച് വിക്കറ്റിലും 50 ഓ അതിലധികമോ സ്കോര്‍ ചെയ്താൻണ് റെക്കോര്‍ഡിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 65 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ടീം വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ അഞ്ച് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളുയര്‍ത്തുന്നത്.
1960ല്‍ ഗാബയില്‍ ടൈ ആയ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യക്ക് മുമ്പ് വിന്‍ഡിസീനെതിരെ ഈ നേട്ടം സ്വന്തമാക്കിയ ടീം. ഇത് മൂന്നാം തവണ മാത്രമാണ് ഇന്ത്യ എതിരാളികള്‍ക്കെതിരെ ആദ്യ അഞ്ച് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കുന്നത് എന്നതും പ്രത്യേകതയാണ്. 1993ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ന് ഇന്ത്യക്കായി വിനോദ് കാംബ്ലി ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. 2023ല്‍ ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദില്‍ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സെഞ്ചുറികള്‍ നേടിയ മത്സരത്തിലും ആദ്യ അഞ്ച് വിക്കറ്റിലും ഇന്ത്യ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകള്‍ ഉയര്‍ത്തിയിരുന്നു.
ക്രീസിലിറങ്ങിയവരെല്ലാം തിളങ്ങി
വിന്‍ഡീസിനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്സ്വാളും ചേര്‍ന്ന് 58 റണ്‍സടിച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ ജയ്സ്വാള്‍-സായ് സുദര്‍ശന്‍ സഖ്യം 175 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. മൂന്നാം വിക്കറ്റില്‍ യശസ്വി ജയ്സ്വാള്‍-ശുഭ്മാന്‍ ഗില്‍ സഖ്യം 74 റണ്‍സെടുത്തപ്പോള്‍ നാലാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡി-ഗില്‍ സഖ്യം 91 റണ്‍സും അഞ്ചാം വിക്കറ്റില്‍ ഗില്‍-ധ്രുവ് ജുറെല്‍ സഖ്യം 102 റണ്‍സും കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 16 ഫോറും രണ്ട് സിക്സും പറത്തി 196 പന്തില്‍ 129 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നപ്പോള്‍ 258 പന്തില്‍ 175 റണ്‍സെടുത്ത യശ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോററായത്.


