Asianet News MalayalamAsianet News Malayalam

'സിറാജിന്റേത് അമ്പരപ്പിക്കുന്ന തിരിച്ചുവരവ്'; പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരം

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായിരുന്ന സിറാജ് അടുത്ത കാലത്താണ് നിശ്ചിത ഓവര്‍ ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിതുടങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരായ പ്രകടനത്തിന് പിന്നാലെ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.

Former Indian opener lauds Mohammed Siraj after his performance against Sri Lanka
Author
First Published Jan 16, 2023, 10:51 PM IST

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു പേസര്‍ മുഹമ്മദ് സിറാജ്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ നാല് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. പരമ്പരയില്‍ വിക്കറ്റ് നേട്ടകാരിലും സിറാജായിരുന്നു മുന്നില്‍. മൂന്ന് മത്സരങ്ങളിലുമായി 22.4 ഓവറാണ് സിറാജ് എറിഞ്ഞത്. ഒമ്പത് വിക്കറ്റും സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ 32 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായിരുന്ന സിറാജ് അടുത്ത കാലത്താണ് നിശ്ചിത ഓവര്‍ ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിതുടങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരായ പ്രകടനത്തിന് പിന്നാലെ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സിറാജ് ഒരുപാട് പുരോഗതി കൈവരിച്ചുവെന്നാണ് ജാഫര്‍ പറയുന്നത്. ജാഫറിന്റെ വാക്കുകള്‍... ''മുഹമ്മദ് സിറാജ് ടെസ്റ്റില്‍ എത്രത്തോളം മികച്ചവനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ചുവന്ന പന്തില്‍ അദ്ദേഹത്തിന്റെ പ്രകടനം നമ്മള്‍ കാണുന്നതാണ്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം നടത്തിയ പുരോഗതി കയ്യടിക്കപ്പെടേണ്ടതാണ്. 

കഴിഞ്ഞ വര്‍ഷത്തിനിടെ അമ്പരപ്പിക്കുന്ന മാറ്റമാണ് അദ്ദേഹം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നടത്തിയത്. സിറാജ് പന്തെറിയുമ്പോള്‍ ജസ്പ്രിത് ബുമ്രയുടെ അഭാവം അറിയുന്നത് പോലുമില്ല. ബുമ്ര ഇല്ലാതിരിക്കുമ്പോള്‍ സിറാജ് ഫലം കൊണ്ടുവരുന്നുണ്ടെന്ന് അറിയാനും കഴിയുന്നുണ്ട്. ബാറ്റര്‍ക്കെതിരെ കാണിക്കുന്ന ആക്രമണോത്സുകതയാണ് എടുത്തുപറയേണ്ടത്. പുതിയ പന്തില്‍ ബാറ്ററുടെ വിക്കറ്റെടുക്കുകയെന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിപ്പിക്കാന്‍ സിറാജിന് സാധിക്കുന്നു. അസാധ്യ കഴിവാണ് അവന്.'' വസിം ജാഫര്‍ പറഞ്ഞുനിര്‍ത്തി.

മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

'ജീവിതക്കാലം മുഴുവന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും'; അപകടസമയത്ത് സഹായിച്ചവരുടെ പേരെടുത്ത് പറഞ്ഞ് റിഷഭ് പന്ത്

Follow Us:
Download App:
  • android
  • ios