മത്സരത്തില്‍ ആറാമാനായിട്ടാണ് ടിം ഡേവിഡ് ബാറ്റിംഗിനെത്തിയിരുന്നത്. 10 പന്തില്‍ 11 റണ്‍സുമായി താരം മടങ്ങുകയും ചെയ്തു.

അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിയില്‍ കടുത്ത വിമര്‍ശനമാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ ഉയരുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആറ് റണ്‍സിനായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈയുടെ തോല്‍വി. ഹാര്‍ദിക് മുംബൈയുടെ ക്യാപ്റ്റനായി അരങ്ങേറിയ മത്സരം കൂടിയായിരുന്നിത്. പന്തെറിഞ്ഞപ്പോള്‍ മൂന്ന് ഓവറില്‍ 30 റണ്‍സാണ് ഹാര്‍ദിക്ക് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല. ഏഴാമനായി ബാറ്റിംഗിനെത്തിയ ഹാര്‍ദിക് നാല് പന്തില്‍ 11 റണ്‍സും നേടി പുറത്തായി. 

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താനും മുംബൈയുടെ തോല്‍വിയില്‍ ഹാര്‍ദിക്കിനെ പഴിക്കുകയാണ്. ഹാര്‍ക്കിദിക്കിന്റെ മോശം ക്യാപറ്റന്‍സിയാണ് ടീമിനെ തോല്‍പ്പിച്ചതെന്ന് പറയാതെ പറയുകയാണ് പത്താന്‍. മുന്‍ പേസര്‍ ട്വീറ്റ് ചെയ്തതിങ്ങനെ... ''റാഷിദ് ഖാന് ഒരോവര്‍ കൂടി ബാക്കിയുള്ളപ്പോള്‍ എന്തിനാണ് ഹാര്‍ദിക്കിന്് മുമ്പ് ടിം ഡേവിഡ് ബാറ്റിംഗിനെത്തിയത്? സ്പിന്നര്‍മാര്‍ക്കെതിരെ ഞാനെപ്പോഴും ഓവര്‍സീസ് ബാറ്ററേക്കാള്‍ ഇന്ത്യന്‍ താരത്തൊണ് കളിപ്പിക്കാന്‍ താല്‍പര്യപ്പെടുക.'' പത്താന്‍ കുറിച്ചിട്ടു. 

Scroll to load tweet…

മത്സരത്തില്‍ ആറാമാനായിട്ടാണ് ടിം ഡേവിഡ് ബാറ്റിംഗിനെത്തിയിരുന്നത്. 10 പന്തില്‍ 11 റണ്‍സുമായി താരം മടങ്ങുകയും ചെയ്തു. മോഹിത് ശര്‍മയുടെ പന്തില്‍ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് ടിം ഡേവിഡ് മടങ്ങുന്നത്. ജസ്പ്രിത് ബുമ്രയെ ഓപ്പണിംഗ് സ്‌പെല്‍ എറിയാന്‍ കാണാതിരുന്നപ്പോഴും പത്താന്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ബുമ്ര എവിടെയെന്നാണ് പത്താന്‍ ചോദിച്ചത്. 

Scroll to load tweet…

ആദ്യം ബഹുമാനിക്കാന്‍ പഠിക്കൂ, എന്നിട്ട് ഉണ്ടാക്കാം നിലയും വിലയും! ഹാര്‍ദിക്കിനെ ക്രൂരമായി ട്രോളി ആരാധകര്‍

സാധാരണ രീതിയില്‍ ഓപ്പണിംഗ് സ്‌പെല്‍ എറിയാറുള്ള ബുമ്ര നാലാം ഓവറിലാണ് പന്തെറിയാനെത്തിയത്. ആദ്യ ഓവര്‍ ഹാര്‍ദിക്കും രണ്ടാം ഓവര്‍ ലൂക്ക് വുഡുമാണ് എറിഞ്ഞത്. അല്‍പം വൈകിയാണ് ബുമ്ര എത്തിയതെങ്കിലും നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുക്കാന്‍ താരത്തിനായിരുന്നു. ഗുജറാത്തിനെ നിയന്ത്രിച്ച് നിര്‍ത്തിയതും ബുമ്രയുടെ സ്‌പെല്ലായിരുന്നു.